Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാറ്റ ഗ്രൂപ്പ് കേരളത്തിലെ ആയുര്‍വേദ രംഗത്തേക്ക്

തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പ് കേരളത്തിലെ ആയുര്‍വേദ വ്യാപാര രംഗത്തേക്ക് കടക്കുന്നു. നിയമപരമായ തടസങ്ങള്‍ നീങ്ങുന്നതോടെ ടാറ്റാ ഗ്രൂപ്പിന്റെ ആയുര്‍വേദ രംഗത്തേക്കുള്ള കടന്നുവരവ് സുഗമമാവും.

കേരളത്തിലെ ഭൂനിയമങ്ങളാണ് ടാറ്റാ ഗ്രൂപ്പിന് ആയുര്‍വേദ വ്യാപാരം ആരംഭിക്കുന്നതിന് തടസമായി നില്‍ക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനം കഴിയുന്നതോടെ നിയമപരമായ തടസങ്ങള്‍ നീങ്ങും. ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണ്.

ടാറ്റ ാ ടീയുടെ കീഴിലായി ഒരു ആയുര്‍വേദ വിഭാഗം ആരംഭിക്കുകയോ ഏതെങ്കിലും പ്രശസ്തമായ ആയുര്‍വേദ സ്ഥാപനം ഏറ്റെടുക്കുകയോ ആണ് ടാറ്റാ ഗ്രൂപ്പിന് മുന്നിലുള്ള മാര്‍ഗങ്ങള്‍. ടാറ്റ ാ ടീയുടെ കീഴിലായി ഒരു ആയുര്‍വേദ വിഭാഗം സ്ഥാപിച്ച് ചായതോട്ടങ്ങള്‍ക്കിടയില്‍ ആയുര്‍വേദ ചെടികള്‍ വളര്‍ത്തി വ്യവസായം തുടങ്ങുന്നത് ടാറ്റാ ഗ്രൂപ്പിന്റെ പരിഗണനയിലാണ്.

ഏതെങ്കിലും സ്ഥാപനവുമായി കരാറിലേര്‍പ്പെടുന്നതു സംബന്ധിച്ചോ സ്ഥാപനം വാങ്ങുന്നതു സംബന്ധിച്ചോ തീരുമാനമായിട്ടില്ലെന്ന് ടാറ്റാ ടീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. വെങ്കിട്ടരാമന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അനുസരിച്ചായിരിക്കും ആയുര്‍വേദ വ്യാപാര രംഗത്തേക്ക് കടക്കുന്നതു സംബന്ധിച്ച തങ്ങളുടെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+