തിരഞ്ഞെടുപ്പിന് മുമ്പേ ജനപ്രീയ നീക്കവുമായി ബി ജെ പി
ദില്ലി: തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ അനൗപചാരികമായി തീരുമാനിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ ബി ജെ പി സര്‍ക്കാര്‍ വിവിധ ഉല്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ജനപ്രീയ നീക്കങ്ങള്‍ നടത്തി തുടങ്ങി.
ഇത്തരം നീക്കങ്ങള്‍ക്ക് ഇനിയും സമയം കിട്ടിയെന്ന് വരില്ല. കാരണം, തിരഞ്ഞെടുപ്പ് നേരത്തേ നടത്തുകയാണെങ്കില്‍ ബജറ്റ് അവതരണം ഉണ്ടാവില്ല. പകരം അടുത്ത വര്‍ഷത്തെ അത്യാവശ്യ ചെലവുകള്‍ ഉള്‍പ്പെടുത്തി ഒരു വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിയ്ക്കുകയായിരിയ്ക്കും ഈ സര്‍ക്കാര്‍ ചെയ്യുക. അതില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ വിഷമമായിരിയ്ക്കും.
മദ്ധ്യവര്‍ഗ്ഗ സമൂഹത്തില്‍ പെടുന്നവര്‍ക്ക് ആകെ ആശ്വാസം ഉണ്ടാക്കാവുന്ന കാര്യങ്ങളാണ് ജനുവരി എട്ട് വ്യാഴാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതുവഴി ഈ സമൂഹത്തിന്റെ വോട്ട് ഉറപ്പാക്കാന്‍ ശ്രമിയ്ക്കുകയാണ് ബി ജെ പി അല്ലെങ്കില്‍ ദേശീയ ജനാധിപത്യ മുന്നണി സര്‍ക്കാര്‍.
ഇനി വരുന്ന ദിവസങ്ങളിലും സര്‍ക്കാരില്‍ നിന്ന് ഇത്തരത്തിലുള്ള കൂടുതല്‍ നീക്കങ്ങള്‍ ഉണ്ടാവുമെന്ന് വേണം കരുതാന്‍. ധനകാര്യ മന്ത്രി ജസ്വന്ത് സിംഹ് കഴിഞ്ഞ ദിവസം ഇത് സൂചിപ്പിയ്ക്കുന്ന ഒരു പ്രഖ്യാപനം നടത്തിയിരുന്നു. കൂടുതല്‍ ഉദാര പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിയ്ക്കുക എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സര്‍ക്കാരിന്റെ ഈ ഉദാര സമീപനം ഓഹരി വിപണിയിലും പ്രകടമാവുന്നുണ്ട്. ജനുവരി എട്ടിന് ബോംബെ ഓഹരി വിപണി 151.52 ശതമാനമാണ് ഉയര്‍ന്നത്. ഇത്രയും പോയന്റ് ഉയര്‍ച്ച ചെറുതായി കാണാനാവില്ല. വരും ദിവസങ്ങളില്‍ വീണ്ടും ഉദാരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ അത് ഓഹരി വിപണി ഉയര്‍ത്താന്‍ കാരണമാവും. ഇതുവഴിയും ഇടത്തരം ആളുകള്‍ക്കാണ് പണം കിട്ടുക. ഇതും മദ്ധ്യ വര്‍ഗ്ഗ സമൂഹത്തെ പ്രീണിപ്പെടുത്തുന്നതിന്റെ വഴി തന്നെയാണ്.












Click it and Unblock the Notifications