കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-ഡി എം കെ ധാരണയായി

  • By Staff
Google Oneindia Malayalam News

ചെന്നൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംയുക്തമായി മത്സരിയ്ക്കന്നതിന് കോണ്‍ഗ്രസും ദ്രാവിഡ മുന്നേറ്റ കഴകവും (ഡി എം കെ)യു തമ്മില്‍ ഏകദേശ ധാരണയായി.

ജനുവരി എട്ട് വ്യാഴാഴ്ച ദില്ലിയില്‍ നിന്ന് കരുണാനിധിയുമായി ചര്‍ച്ചയ്ക്ക് എത്തിയ കോണ്‍ഗ്രസ് നേതാവ് ഡാ. മന്‍മോഹന്‍ സിംഹാണ് ഇത് വ്യക്തമാക്കിയത്. മന്‍മോഹന്‍ സിഹ് കരുണാനിധിയുമായി ഒരുമണിയ്ക്കൂറോളം ചര്‍ച്ച നടത്തി. കരുണാനിധിയുടെ വീട്ടിലെത്തിയാണ് മന്‍മോഹന്‍ സിഹ് കൂടികാഴ്ച നടത്തിയത്. സീറ്റ് വിഭജനവും മറ്റും പിന്നീട് തീരുമാനിയ്ക്കും.

തമിഴ് പുലികളോട് സൗഹൃദം പുലര്‍ത്തുന്ന എം ഡി എം കെയുമായും സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിന് നേരിട്ട് മറുപടി നല്‍കാന്‍ മന്‍മോഹന്‍ സിംഹ് തയ്യാറായില്ല. പക്ഷേ പഴയകാര്യങ്ങള്‍ മറക്കാനാണ് ഞങ്ങള്‍ ശ്രമിയ്ക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

രാജീവ് ഗാന്ധിയുടെ വധിച്ചത് തമിഴ് പുലികളാണെന്നതാണ് കോണ്‍ഗ്രസിന് എം ഡി എം കെയുമായി സൗഹൃദമുണ്ടാക്കുന്നതിന് എതിരായി നില്‍ക്കുന്ന പ്രധാന ഘടകം. പക്ഷേ പുത്തന്‍ സാഹചര്യങ്ങളില്‍ അത് മറക്കാനും തങ്ങള്‍ തയ്യാറാണെന്നതാണ് മന്‍മോഹന്‍ സിംഹിന്റെ പ്രതികരണം നല്‍കുന്ന സൂചന.

ഡി എം കെ ഉണ്ടാക്കുന്ന സഖ്യത്തില്‍ എം ഡി എം കെ ഉണ്ടായിരിയ്ക്കുമെന്നതിന് സംശയം വേണ്ടെന്ന് പിന്നീട് കരുണാനിധി വ്യക്തമാക്കി.

ബി ജെ പി നയിയ്ക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ ഇപ്പോഴും പങ്കാളികളായ പട്ടാളിമക്കള്‍ കക്ഷിയും മുന്നണിയില്‍ ഉണാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ജനുവരി 12 ന് രാംദാസുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിന് ശേഷം പറയാമെന്നായിരുന്നു കരുണാനിധിയുടെ പ്രതികരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X