കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസ് ഭാരതീയ ദിവസ് വെള്ളിയാഴ്ച തുടങ്ങും

  • By Staff
Google Oneindia Malayalam News

ദില്ലി: ജനവരി ഒമ്പത് വെള്ളിയാഴ്ച തുടങ്ങുന്ന പ്രവാസി ഭാരതീയ ദിവസ് പ്രധാനമന്ത്രി എ. ബി. വാജ്പേയി ഉദ്ഘാടനം ചെയ്യും.

സ്വരാജ്യത്ത് ചെറുതും വലുതുമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ള വിദേശ ഇന്ത്യക്കാരെയും ഇന്ത്യയില്‍ വേരുകളുള്ള ആളുകളെയും ഇന്ത്യ ഇപ്പോള്‍ കൂടുതലായി ആകര്‍ഷിക്കുന്നുണ്ടെന്ന് പ്രവാസി ഭാരതീയ ദിവസ് സംബന്ധിച്ച പരിപാടികളെ കുറിച്ച് അറിയിക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി യശ്വന്ത്സിഹ്ന പറഞ്ഞു.

പാകിസ്ഥാനില്‍ നിന്ന് ആരും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശ ഇന്ത്യക്കാരെയും ഇന്ത്യയില്‍ വേരുകളുള്ള ആളുകളെയുമാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള സംഘങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നില്ല. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് പ്രവാസി ഭാരതീയ ദിവസ്.

നോബല്‍ സമ്മാന ജേതാവ് വി. എസ്. നയ്പോള്‍, സാമ്പത്തിക വിദഗ്ധന്‍ മേഘ്നാഥ് ദേശായി, നവ്നിത് ദോലാകിയ, സംഗീതജ്ഞന്‍ സുബില്‍ മേത്ത തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. 61 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലേറെ പേരാണ് പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നത്.

ഗയാന പ്രസിഡന്റ് ഭാരത് ജഗ്ദേവ് മുഖ്യാതിഥിയായിരിക്കും. ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി ഇന്ത്യയും വിദേശമലയാളികളും എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസാരിക്കും.

ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ശെഖാവത്ത്, കേന്ദ്രമന്ത്രിമാരായ യശ്വന്ത്സിഹ്ന, ജസ്വന്ത്സിംഗ്, അരുണ്‍ ഷൂരി, അരുണ്‍ ജെറ്റ്ലി, ജഗ്മോഹന്‍, സുഷമ സ്വരാജ്, സാഹിബ് സിംഗ് വര്‍മ, രാജിവ് പ്രതാപ് റുഡി എന്നിവരും പ്രവാസി ഭാരതീയ ദിവസിനെ അഭിസംബോധന ചെയ്യും.

മലേഷ്യന്‍ മന്ത്രി സാമി വേല്ലു, ഇന്ത്യയിലെ വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, സുനില്‍ ഭാരതി മിത്തല്‍, ശോഭന ഭാരതീയ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X