എം.എന്‍. വിജയനെതിരെ ബേബി
പയ്യന്നൂര്‍: പാഠം പോലൊരു വാരികയുടെ പത്രാധിപരായി ഇരിക്കുന്ന പ്രൊഫ. എം.എന്‍. വിജയന്‍ ദേശാഭിമാനി വാരികയുടെ പത്രാധിപരായിരിക്കുന്നതില്‍ അധാര്‍മ്മികതയുണ്ടെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റംഗം എം.എ. ബേബി.
ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബേബി ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. എം.എന്‍. വിജയന്‍മാഷിന്റേത് മാധ്യമലോകത്തും ചിന്താലോകത്തും ഏകാന്തധീരമായ സ്വരമാണ്. എന്നാല്‍ അങ്ങിനെയൊരാള്‍ പാഠം മാസികയുടെ പത്രാധിപരായി തുടരുന്നത് എങ്ങിനെയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. - ബേബി പറയുന്നു.
പാഠത്തിന്റെ പത്രാധിപരായ അദ്ദേഹം ദേശാഭിമാനി വാരികയുടെ പത്രാധിപരായി തുടരുന്നതില്‍ അധാര്‍മ്മികതയുണ്ടെന്നും ബേബി പറഞ്ഞു.












Click it and Unblock the Notifications