Get Updates
Get notified of breaking news, exclusive insights, and must-see stories!

21 ബിഎഡ് കോളജുകളുടെ അനുമതി റദ്ദാക്കും

തിരുവനന്തപുരം: മന്ത്രിസഭയുടെ അനുമതിയില്ലാതെ 21 ബിഎഡ് കോളജുകള്‍ക്ക് കൂടി അനുമതി നല്‍കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി മന്ത്രിസഭായോഗം തള്ളി.

മന്ത്രിസഭ അംഗീകരിച്ച 75 കോളജുകളുടെ ലിസ്റില്‍ 21 കോളജുകള്‍ കൂടി ചേര്‍ത്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ മന്ത്രിസഭായോഗം രൂക്ഷമായി വിമര്‍ശിച്ചു. ഈ നടപടി കോടതിയലക്ഷ്യമാവുമെന്നു കണ്ടാണ് 21 കോളജുകള്‍ക്ക് കൂടിയുളള അനുമതി തള്ളിയത്.

ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം 75 കോളജുകള്‍ക്ക് അനുമതി നല്‍കിയത്. 75 കോളജുകള്‍ക്ക് മാത്രമേ സംസ്ഥാനത്ത് സാധ്യതയുള്ളൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു.

തുടര്‍ നടപടികള്‍ക്ക് വിദ്യാഭ്യാസ, നിയമ വകുപ്പുകളെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തില്‍ നിന്ന് വിരുദ്ധമായി കൂടുതല്‍ കോളജുകള്‍ അനുവദിച്ച വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയ്ക്കെതിരെ മന്ത്രിസഭായോഗത്തില്‍ ശക്തമായ വിമര്‍ശം ഉയര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+