കോഴിക്കോട്ടെ സ്കൂളില്‍ ബോംബ് ഭീഷണി
കോഴിക്കോട്: കോഴിക്കോട്ടെ എം ഇ എസ് രാജാ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ബോംബ് ഭീഷണി. ജനുവരി എട്ട് വ്യാഴാഴ്ച ഉച്ചയക്ക് 11. 45 ാടെയാണ് അജ്ഞാതനായ ഒരാള്‍ സ്കൂളില്‍ പ്രിന്‍സിപ്പലിനെ വിളിച്ച് സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞത്.
പൊലീസെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഉച്ചയോടെ സ്കൂളില്‍ വന്‍ സ്പോടനം ഉണ്ടാവുമെന്നായിരുന്നു ഫോണ്‍ സന്ദേശമെന്ന് പ്രിന്‍സിപ്പള്‍ അജിതാ ഹേമചന്ദ്രന്‍ പറഞ്ഞു. ഉടനെ തന്നെ വിവരം പൊലീസിനെ അറിയിച്ചു. സ്കൂളിലെ 900 ാളം കുട്ടികളെ അടുത്തുള്ള ഒരു ദേവാലയത്തിലേയ്ക്ക് മാറ്റി. പൊലീസ് സ്കൂള്‍ മുഴുവനും അരിച്ച് പറക്കി. പൊലീസിന്റെ പരിശോധനയ്ക്ക് ശേഷം കുട്ടികളെ സ്കൂളിലേയ്ക്ക് തിരിച്ച് കൊണ്ടുവന്ന് ക്ലാസുകള്‍ തുടങ്ങിയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.












Click it and Unblock the Notifications