Get Updates
Get notified of breaking news, exclusive insights, and must-see stories!

22 മുതല്‍ ബസ് പണിമുടക്ക്

തൃശൂര്‍ : ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍ ജനവരി 22 മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്കുന്നു. ജനവരി എട്ട് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ബസ്സുടമകളുടെ സംയുക്തസമരസമിതി ഈ ആവശ്യം ഉയര്‍ത്തിയത്.

ഈ സമരത്തിന്റെ മുന്നോടിയായാണ് 2004 ജനുവരി ആറ് ചൊവാഴ്ച കേരളത്തില്‍ വാഹന തൊഴിലാളികള്‍ വാഹന ഉടമകളുടെ പിന്തുണയോടെ പണിമുടക്കിയത്.

2001 ഒക്ടോബറിലെ ചാര്‍ജ്ജ് വര്‍ധനയ്ക്ക് ശേഷം ഡീസല്‍ വിലവര്‍ധനയിലടക്കം പ്രവര്‍ത്തനച്ചെലവില്‍ വന്നിട്ടുള്ള വര്‍ധനവനുസരിച്ച് നിരക്ക് കൂട്ടണമെന്നാണ് ബസുടമകളുടെ സംയുക്ത സമരസമിതി പ്രതിനിധികള്‍ ആവശ്യപ്പെടുന്നത്.

വര്‍ധിപ്പിച്ച വാഹനനികുതി, ഡീസല്‍ വില്പന നികുതി എന്നിവ കുറയ്ക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. ഗതാഗതനയം ആവിഷ്കരിയ്ക്കുക, പുതിയ പെര്‍മിറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+