Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹെഡ്മാസ്റര്‍മാര്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്റി സ്കൂളുകളുടെ ഭരണപരമായ അധികാരം പ്രിന്‍സിപ്പലിനായിരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹയര്‍ സെക്കന്റി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍മാരും തമ്മിലുള്ള വടംവലിക്ക് വേദിയൊരുക്കുന്നു.

ഡിസംബര്‍ 16ന് ആണ് ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ഇപ്പോള്‍ ഹൈസ്കൂളുകളുടെ ഭരണപരമായ അധികാരമുള്ള പ്രധാന അധ്യാപകര്‍ ഈ ഉത്തരവിനെ എതിര്‍ക്കുന്നു. പല സ്കൂളുകളിലും ഹെഡ്മാസ്റര്‍മാര്‍ തങ്ങളുടെ അധികാരങ്ങള്‍ ഹയര്‍സെക്കന്റി പ്രിന്‍സിപ്പല്‍മാര്‍ക്ക് കൈമാറാന്‍ തയ്യാറായിട്ടില്ല. പലയിടങ്ങളിലും പ്രിന്‍സിപ്പല്‍മാരെ നിയമിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായിട്ടുമില്ല.

പ്രത്യേക ചട്ടങ്ങളില്‍ പറയുന്ന യോഗ്യതയും അനുഭവപരിചയവുമുള്ള ഹയര്‍ സെക്കന്റി അധ്യാപകരോ ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍മാരോ ഹയര്‍ സെക്കന്റി സ്കൂളുകളുടെ പ്രിന്‍സിപ്പല്‍മാരാവണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

ഹയര്‍ സെക്കന്ററി അധ്യാപകരുടെ സംഘടനയായ കെഎഎച്ച്എസ്ടിഎ ഈ ഉത്തരവിനെ അനുകൂലിക്കുമ്പോള്‍ ഹെഡ്മാസ്റര്‍മാരുടെ സംഘടന ഉത്തരവിനെ എതിര്‍ക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷവും യോഗ്യരായ ഹയര്‍ സെക്കന്റി അധ്യാപകരെ പ്രിന്‍സിപ്പല്‍മാരായി നിയമിക്കുന്നതിന് ചില മാനേജ്മെന്റുകള്‍ കാലതാമസം വരുത്തുകയാണെന്ന് എഎച്ച്എസ്ടിഎ ആരോപിക്കുന്നു.

അതേ സമയം കേരള വിദ്യാഭ്യാസ ചട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് അധികാരങ്ങളുള്ളതെന്നും ഒരു ഉത്തരവിലൂടെ ഈയധികാരങ്ങള്‍ എടുത്തുകളയാനാവില്ലെന്നും ഹൈസ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ടി. വി. മോഹന്‍ പറഞ്ഞു. യോഗ്യതയല്ല, എക്സ്പീരിയന്‍സാണ് ഭരണാധികാരത്തിന്റെ അടിസ്ഥാനം. ഡിഎംഒയ്ക്ക് എംബിബിഎസ് മാത്രം യോഗ്യതയായി മതിയെന്നതും എന്നാല്‍ ഡിഎംഒയുടെ സ്ഥാനത്തിരിക്കുന്ന ഡോക്ടര്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദമുള്ള ഡോക്ടര്‍മാരുടെ മുകളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+