പൃഥ്വി-മീര വിവാഹം: മല്ലിക നിഷേധിച്ചു
തിരുവനന്തപുരം: നടന്‍ പൃഥ്വിരാജും നടി മീരാജാസ്മിനും വിവാഹിതരാവുന്നുവെന്ന വാര്‍ത്ത പൃഥ്വാരാജിന്റെ അമ്മയും നടിയുമായ മല്ലികാ സുകുമാരന്‍ നിഷേധിച്ചു.
ജനവരി രണ്ടിന് ഒരു ദിനപത്രത്തിലാണ് പൃഥ്വിരാജും മീരാജാസ്മിനും വിവാഹിതരാവാന്‍ പോവുന്നുവെന്ന വാര്‍ത്ത വന്നത്. ഈ പത്രവുമായി തന്റെ കുടുംബത്തിന് നല്ല ബന്ധമല്ലയുള്ളതെന്നും അതിനാലാണ് അവര്‍ തന്റെ മകനെക്കുറിച്ച് അടിസ്ഥാനരഹിതമായ കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.
അടുത്ത മൂന്ന് വര്‍ഷം എന്തായാലും താന്‍ വിവാഹം ചെയ്യില്ലെന്ന് പൃഥ്വിരാജ് തന്നോട് പറഞ്ഞിട്ടുണ്ട്. ഒരു വീട് പണിയാനും നിക്ഷേപമുണ്ടാക്കാനുമാണ് അവന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന് ശേഷമേ വിവാഹത്തെ പറ്റി ആലോചിക്കൂ.- മല്ലികാ സുകുമാരന്‍ വ്യക്തമാക്കി.
സ്വപ്നക്കൂട്, ചക്രം എന്നീ ചിത്രങ്ങളിലാണ് പൃഥ്വിരാജും മീരാ ജാസ്മിനും ഒന്നിച്ച് അഭിനയിച്ചത്. ഇരുവരും വിവാഹം ചെയ്യാന്‍ പോവുന്നുവെന്നും വിവാഹത്തീയതി നിശ്ചയിച്ചുവെന്നുമായിരുന്നു പത്രത്തില്‍ വന്ന വാര്‍ത്ത.
മീരാ ജാസ്മിനും വിവാഹവാര്‍ത്ത നിഷേധിച്ചിരുന്നു. തന്നെപ്പറ്റി ഒന്നിനുപിറകെ ഒന്നായി വിവാദവാര്‍ത്തകള്‍ പുറത്തുവരികയാണെന്നും താന്‍ അതൊന്നും ശ്രദ്ധിയ്ക്കുന്നില്ലെന്നും മീരാ ജാസ്മിന്‍ പറഞ്ഞു.












Click it and Unblock the Notifications