അവകാശലംഘനത്തിന് നോട്ടീസ് നല്കും: തമ്പാന്‍
പരവൂര്‍: പരവൂരിലെ കോടതിക്കെട്ടിടത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് തന്റെ പ്രസംഗം തടസ്സപ്പെടുത്തിയതിന് പി. രാജേന്ദ്രന്‍ എംപിയ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്കുമെന്ന് പ്രതാപവര്‍മ്മ തമ്പാന്‍ എംഎല്‍എ.
കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് പ്രതാപവര്‍മ്മ തമ്പാന്‍ ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രതാപവര്‍മ്മ തമ്പാന്റെ വാഹനം മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ തടഞ്ഞിരുന്നു.
ഈ കൗണ്‍സിലര്‍മാര്‍ക്കെതിരെയും അവകാശലംഘനത്തിന് നോട്ടീസ് നല്കുമെന്ന് തമ്പാന്‍ പറഞ്ഞു. പ്രതാപവര്‍മ്മ തമ്പാന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications