ഉമ്മന്‍ചാണ്ടി ദില്ലിക്ക് തിരിച്ചു
തിരുവനന്തപുരം: കരുണാകര വിരുദ്ധ വിഭാഗത്തിന്റെ വികാരം ഹൈക്കമാന്റിനെ അറിയിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി ജനവരി എട്ട് വ്യാഴാഴ്ച ദില്ലിക്ക് തിരിച്ചു.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഹൈക്കമാന്റ് രൂപം നല്‍കിയിട്ടുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയോട് കരുണാകരവിരുദ്ധര്‍ക്ക് ശക്തമായ എതിര്‍പ്പാണുള്ളതെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിക്കും. ഹൈക്കമാന്റ് ക്ഷണിച്ചതനുസരിച്ചാണ് ഉമ്മന്‍ചാണ്ടി ദില്ലിക്ക് തിരിച്ചത്.
മന്ത്രിസഭയില്‍ മുരളീധരനെ ഉള്‍പ്പെടുത്തണോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുണ്ടെങ്കിലും ഉപമുഖ്യമന്ത്രി പദമോ ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളോ മുരളിക്ക് നല്‍കരുതെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെടും.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പില്‍ നിന്ന് ചിലരെ കൂടി ഉള്‍പ്പെടുത്തി തങ്ങള്‍ നല്‍കുന്ന പാനലില്‍ നിന്ന് ആരെയെങ്കിലും കെപിസിസി പ്രസിഡന്റായി നിയമിക്കണം എന്നതാണ് രണ്ടാമത്തെ ആവശ്യം. അച്ചടക്ക ലംഘനം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചുന്നയിക്കും.












Click it and Unblock the Notifications