Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിത്തമാശ: ഹിലാരി ക്ലിന്റണ്‍ മാപ്പ് ചോദിച്ചു

സെന്റ് ലൂയിസ്: മഹാത്മാ ഗാന്ധിയെ കളിയാക്കുന്ന പരാമര്‍ശം നടത്തിയതിന് മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയും സെനറ്ററുമായ ഹിലാരി ക്ലിന്റണ്‍ മാപ്പ് ചോദിച്ചു. തമാശ പൊട്ടിയ്ക്കാന്‍ നടത്തിയ മോശം ശ്രമം എന്നാണ് ഇതിനെപ്പറ്റി ഹിലാരി ക്ലിന്റണ്‍ നടത്തിയ കുറ്റസമ്മതം.

കഴിഞ്ഞ ദിവസം ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി സെന്റ് ലൂയിസിലെത്തിയതായിരുന്നു ഹിലാരി ക്ലിന്റണ്‍. ഡമോക്രാറ്റ് പാര്‍ട്ടിയുടെ സെനറ്റ് സ്ഥാനാര്‍ത്ഥി നാന്‍സി ഫാര്‍മര്‍ക്ക് വേണ്ടിയുള്ള പ്രചാരണയോഗത്തിലാണ് ഹിലാരി ഇങ്ങിനെ പറഞ്ഞത്: ഗാന്ധിജി സെന്റ് ലൂയിസില്‍ ഗ്യാസ് സ്റേഷന്‍ നടത്തിയിരുന്നു. പക്ഷെ അദ്ദേഹം 20ാം നൂറ്റാണ്ടിലെ മഹാനായ നേതാവായിരുന്നു. - ഇതായിരുന്നു ഹിലാരിയുടെ വിമര്‍ശനത്തിന് വിധേയമായ പരാമര്‍ശം.

വാസ്തവത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കിറ്റ് ബോണ്ടിനെക്കാള്‍ പ്രാപ്തി കുറഞ്ഞയാളാണ് നാന്‍സി ഫാര്‍മര്‍ എന്ന പ്രചാരണമുള്ളതിനാലാണ് ഹിലാരി ഗാന്ധിയെ പരാമര്‍ശിച്ചത്. പക്ഷെ അത് അബദ്ധത്തില്‍ കലാശിച്ചു. ഗാന്ധി പഠനങ്ങള്‍ക്കുള്ള യുഎസ് കേന്ദ്രത്തിലെ ഡയറക്ടര്‍ ഹിലാരിയുടെ പ്രസംഗത്തെ പരമാബദ്ധം എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് ഹിലാരിയില്‍ നിന്ന് വിശദീകരണം തേടി അസോസിയേറ്റ് പ്രസ് സമീപിച്ചപ്പോഴാണ് അവര്‍ ക്ഷമാപണം നടത്തിയത്. മെംഫിസിലുള്ള എംകെ ഗാന്ധി ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ നോണ്‍ വയലന്‍സിന്റെ അഡ്മിനിസ്ട്രേറ്റര്‍ മെക്കേല്‍ നെയ്ഫും ഹിലാരിയുടെ പരാമര്‍ശത്തെ കഠിനമായി വിമര്‍ശിച്ചു.

യു എസില്‍ ഉള്ള ഒട്ടേറെ ഇന്ത്യാക്കാര്‍ പെട്രോള്‍ പമ്പ് നടത്തുന്നവരാണ്. ഇതായിരിയ്ക്കാം ഹിലാരിയ്ക്ക് ഇത്തരത്തിലുള്ള ഒരു തമാശ പൊട്ടിയ്ക്കാന്‍ തോന്നാന്‍ ഇടയായത്.

പക്ഷേ ഇന്ത്യാക്കാരായ നാം ഇതിനെ മറ്റൊരു രീതിയില്‍ കൂടി കാണേണ്ടിയിരിയ്ക്കുന്നു. മഹാത്മാ ഗാന്ധിയെപ്പോലെ ഉള്ള ഒരാളെക്കുറിച്ച് ഇത്തരത്തില്‍ ഒരു തമാശ പറയുന്നതാണ് ഉന്നത സ്ഥാനത്തുള്ള ഒരു അമേരിക്കകാരിയുടെ പോലും രീതി. എബ്രഹാം ലിങ്കനെക്കുറിച്ച് ഒരു മികച്ച ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍ ഇത്തരത്തില്‍ ഒരു തമാശ പറയുമോ? ഒരുപക്ഷേ ലാലു പ്രസാദ് യാദവ് പോലും പറയുമെന്ന് കരുതാനാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+