Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടര്‍പട്ടിക മാര്‍ച്ച് 7ന് മുമ്പ് പുതുക്കും

ദില്ലി: മാര്‍ച്ച് ഏഴിന് മുമ്പ് വോട്ടര്‍ പട്ടിക പുതുക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. ജനവരി ഒമ്പത് വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശത്തുനിന്നും ഉള്ള ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ.എം. ലിംഗ്ദോയുടെ അധ്യക്ഷതയിലാണ് യോഗം.

2004 ഏപ്രില്‍-മെയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീങ്ങുന്നത്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്ലായിടത്തും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടത്താനും ആലോചനയുണ്ട്.

ബാലറ്റ് പേപ്പറുകളില്ലാത്ത ഒരു വോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം ഏതാനും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+