പാകിസ്ഥാന്‍ ക്ഷണിച്ചില്ല: അദ്വാനി
ദില്ലി: ചര്‍ച്ചകള്‍ക്കായി തനിയ്ക്ക് പാകിസ്ഥാനില്‍ നിന്ന് ക്ഷണം ഒന്നും കിട്ടിയിട്ടില്ലെന്ന് ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനി വ്യക്തമാക്കി.
കുറ്റവാളികളെ കൈമാറുന്നതിനായുള്ള കരാറുണ്ടാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനിയെ പാകിസ്ഥാനിലേയ്ക്ക് ക്ഷണിച്ചെന്ന് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ ഞാനും വായിച്ചു. മാദ്ധ്യമങ്ങള്‍ ഈ പ്രശ്നത്തില്‍ അമിത താല്പര്യം കാണിയ്ക്കുകയാണ്. ഔദ്യോഗികമായി ഒരു ക്ഷണവും പാകിസ്ഥാനില്‍ നിന്ന് കിട്ടിയിട്ടില്ല. അദ്വാനി പറഞ്ഞു.
അദ്വാനിയെ ചര്‍ച്ചയ്ക്കായി ക്ഷണിയ്ക്കുമെന്ന് പാകിസ്ഥാന്‍ ആഭ്യന്തര കാര്യ മന്ത്രി ഫസല്‍ സലേ ഹായത്ത് പറഞ്ഞതായി പാകിസ്ഥാനിലെ ഒരു പ്രധാന പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ മാദ്ധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications