ഇന്ത്യക്കാരുടെ വിദേശനിക്ഷേപപരിധി നീക്കി
ദില്ലി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്ത് ബിസിനസ്സ് ചെയ്യാനുള്ള സാമ്പത്തിക പരിധി നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ജനവരി ഒമ്പത് വെള്ളിയാഴ്ച നടന്ന രണ്ടാമത് പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി വാജ്പേയിയാണ് സാമ്പത്തിക പരിധി നീക്കിയതായി പ്രഖ്യാപിച്ചത്.
നേരത്തെ 480 കോടിയോളം രൂപ വരെ മാത്രമേ വിദേശത്ത് ഇന്ത്യക്കാര്‍ക്ക് നിക്ഷേപിയ്ക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇനി എത്ര വേണമെങ്കിലും തുക വിദേശ ഇന്ത്യക്കാര്‍ക്ക് വിദേശരാജ്യങ്ങളില്‍ നിക്ഷേപിയ്ക്കാം.
നേരത്തെ ഇന്ത്യക്കാര്‍ക്ക് നേരിട്ടോ പരോക്ഷമായോ വിദേശത്ത് കാര്‍ഷികസംരംഭങ്ങള്‍ തുടങ്ങുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. ഈ നിയന്ത്രണവും നീക്കിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഇതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോളബിസിനസ്സ് അവസരങ്ങള്‍ മുതലാക്കാന്‍ കഴിയും. സാങ്കേതികവും മറ്റുമായ വൈദഗ്ധ്യങ്ങള്‍ നേടി ഇന്ത്യയില്‍ അത് നടപ്പാക്കാനും അവര്‍ക്ക് അവസരം ലഭിയ്ക്കും. ഇന്ത്യയിലെ ബിസിനസ്സുകാര്‍ക്ക് ആഗോള തലത്തില്‍ വിജയം നേടുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം.












Click it and Unblock the Notifications