കേന്ദ്ര മന്ത്രിസഭയില്‍ ചെറിയ അഴിച്ചുപണി
ദില്ലി: പ്രധാനമന്ത്രി കേന്ദ്ര മന്ത്രിസഭയില്‍ ചെറിയ അഴിച്ചുപണി നടത്തി. ചിലരുടെ വകുപ്പുകള്‍ മാറ്റിക്കൊണ്ടാണ് ഇത് നടത്തിയത്.
രമേശ് ബെയ്സിനം വനം-പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കിയിട്ടുണ്ട്. കരിയ മുണ്ടയ്ക്ക് കല്‍ക്കരി വകുപ്പ് മാറ്റി പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ് നല്‍കി. ഛത്തീസ്ഗഢില്‍ നിന്നുള്ള ഏക മന്ത്രിയായ ബെയ്സിനെ ഖനി വകുപ്പില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കര്‍ക്കരി-ഖനി വകുപ്പുകള്‍ ഒരേ മന്ത്രിയുടെ കീഴില്‍ കൊണ്ടുവന്നു. കഴിഞ്ഞ ആറ് മാസമായി വകുപ്പില്ലാ മന്ത്രിയായി തുടര്‍ന്ന മമതാ ബാനര്‍ജ്ജിയ്ക്ക് കര്‍ക്കരി-ഖനി വകുപ്പ് നല്‍കിയതിന്റെ ബാക്കിയാണ് ഈ അഴിച്ച്പണി എന്ന് വേണമെങ്കില്‍ കരുതാം. മമതാ ബാനര്‍ജി ജനുവരി ഒമ്പത് വെള്ളിയാഴ്ച വകുപ്പിന്റെ ചുമതല ഏറ്റെടുത്തു.
എം ഡി എം കെ മന്ത്രി എം. കണ്ണപ്പന്‍ സ്ഥാനം രാജിവച്ചപ്പോള്‍ ഉണ്ടായ ഒഴിവാണ് കരിയ മുണ്ടയ്ക്ക് പുതിയ വകുപ്പ് നല്‍കിക്കൊണ്ട് നികത്തിയത്. ഡി എം കെ നേതാവ ടി ആര്‍ ബാലു സ്ഥാനം രാജി വച്ചതുകൊണ്ടുണ്ടായ ഒഴിവ് ആ വകുപ്പ് ബെയ്സിന് നല്‍കിയാണ് നികത്തിയത്.












Click it and Unblock the Notifications