ബാഗേജ് നിരക്കില്‍ വന്‍ ഇളവ്
ദില്ലി: വിദേശത്തുനിന്ന് വരുമ്പോള്‍ ഇനി സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ കൊണ്ടുവരാം. കേന്ദ്രസര്‍ക്കാര്‍ ബാഗേജ് ചട്ടങ്ങളിലും നിരക്കുകളിലും വന്‍ ഇളവ് വരുത്തിയതോടെയാണിത്.
ടിആര്‍(ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ്) ആയി വരുമ്പോഴും അല്ലാത്തപ്പോഴും ഈ ഇളവുകള്‍ ഉണ്ടായിരിക്കും. ലാപ് ടോപ് കമ്പ്യൂട്ടറുകള്‍ ബാഗേജിന്റെ ഭാഗമായി കൊണ്ടുവരികയാണെങ്കില്‍ കസ്റംസ് ഡ്യൂട്ടി കൊടുക്കേണ്ടതില്ല. വിസിആര്‍, വിസിഡി, വാഷിംഗ് മെഷീന്‍, പഴ്സണല്‍ കമ്പ്യൂട്ടര്‍, റഫ്രിജറേറ്റര്‍(300ലി. വരെ), കുക്കിംഗ് റേഞ്ച്, ലാപ് ടോപ്പ് എന്നീ ഏഴിനം സാധനങ്ങള്‍ ഇനി വിദേശത്തുനിന്നും കസ്റംസ് ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം.
ടിആറില്‍ നാട്ടിലേക്കു വരുമ്പോള്‍ കൊണ്ടുവരാവുന്ന മറ്റ് 17 സാധനങ്ങളുടെ കസ്റംസ് തീരുവ 30 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി. ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാവുന്ന മദ്യത്തിന്റെയും വൈനിന്റെയും അളവ് ഒരു ലിറ്ററില്‍ നിന്ന് രണ്ടുലിറ്ററായി ഉയര്‍ത്തി.
കയറ്റുമതി-ഇറക്കുമതി വ്യാപാരികള്‍ക്ക് അനുകൂലമായ ചില നീക്കങ്ങളും ഉണ്ട്. നേരത്തെ ഒമ്പത് ഇനങ്ങള്‍ക്ക് മാത്രമേ 24 മണിക്കൂറും ഫയലംഗ് സംവിധാനമുള്ളൂ. അതിനി 23 ഇനങ്ങള്‍ക്ക് ലഭിയ്ക്കും.












Click it and Unblock the Notifications