വിമാനയാത്രാക്കൂലി കുറയും
ദില്ലി: കേന്ദ്രസര്‍ക്കാര്‍ നികുതിയിളവുകള്‍ പ്രഖ്യാപിച്ചതോടെ ജനവരി ഒമ്പത് വെള്ളിയാഴ്ച മുതല്‍ വിമാനയാത്രാക്കൂലി കുറയും.
വിമാനക്കൂലിയില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ കുറവുവരുമെന്നാണ് കരുതുന്നത്. വിമാന ഇന്ധനത്തിന് കസ്റംസ് തീരുവ 16 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി കുറച്ചതും ആഭ്യന്തര-വിദേശവിമാനയാത്രകള്‍ക്കുള്ള നികുതി ഒഴിവാക്കിയതുമാണ് നേട്ടമാകുക.
ഇളവുകളെ തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ദില്ലി-മുംബൈ എക്കോണമി ക്ലാസ് നിരക്ക് 5,774 രൂപയായി കുറയും. ഇപ്പോഴത് 6,610 രൂപയാണ്. ദില്ലി-ചെന്നൈ നിരക്ക് 9,815 രൂപയില്‍ നിന്ന് 8,561 രൂപയായി കുറയും.
ദില്ലി-ബാംഗ്ലൂര്‍ നിരക്ക്7,715 രൂപയില്‍ നിന്നും 6,761 രൂപയായും കുറയുമെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications