കാഞ്ഞങ്ങാട് നഗരസഭ ഐ ഗ്രൂപ്പിന്
കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭാ എല്‍ഡിഎഫ് പിന്തുണയോടെ ഐ ഗ്രൂപ്പ് പിടിച്ചെടുത്തു.
നഗരസഭാ അധ്യക്ഷയായി ഐ ഗ്രൂപ്പിലെ പി.വി. ശൈലജ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ അധ്യക്ഷയായിരുന്ന എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി ഷെരീഫാ ഇബ്രാഹിമിനെയാണ് ശൈലജ തോല്പിച്ചത്. ശൈലജയ്ക്ക് എല്‍ഡിഎഫിന്റെ 13 വോട്ട് ഉള്‍പ്പെടെ 18 വോട്ടുകള്‍ ലഭിച്ചു. എ ഗ്രൂപ്പിന്റെ നാല് വോട്ട് മാത്രമാണ് ഷെരീഫാ ഇബ്രാഹിമിന് ലഭിച്ചത്.
മുസ്ലിം ലീഗും ബിജെപിയും വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നു. കഴിഞ്ഞ മാസം എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ഐ ഗ്രൂപ്പിന്റെ പിന്തുണയോടെ പാസായതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.












Click it and Unblock the Notifications