Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്: പ്രത്യേക കോടതി പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്: മാറാട് കലാപക്കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതി പ്രവര്‍ത്തനം തുടങ്ങി.

ജനവരി ഒമ്പത് വെള്ളിയാഴ്ച ജസ്റിസ് ജെ.ബി. കോശി പ്രത്യേക കോടതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മാറാട് കലാപക്കേസുകളുടെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കിയാലേ പ്രത്യേക കോടതി ഫലപ്രദമാകൂവെന്ന് ജസ്റിസ് ജെ.ബി. കോശി പറഞ്ഞു. കുറ്റക്കാരെ എത്രയും വേഗം വിചാരണ ചെയ്ത് ശിക്ഷ കൊടുത്താലേ ഇനിയും കലാപം ആവര്‍ത്തിക്കാതിരിക്കൂ എന്നും കോശി പറഞ്ഞു.

കോടതി പരിസരത്ത് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ടി.ഒ. സൂരജ് അറിയിച്ചു. വെള്ളിയാഴ്ച 25 പ്രതികള്‍ ഹാജരായി.

തൃശൂര്‍ ജില്ലാ ജഡ്ജിയായിരിക്കും ഇവിടെ പ്രധാന ചുമതല വഹിക്കുന്നത്. കോഴിക്കോട്ടെ എരഞ്ഞിപ്പാലം ഗവണ്‍മെന്റ് യു.പി.സ്കൂള്‍ കെട്ടിടത്തിലാണ് കോടതി സജീകരിച്ചിട്ടുള്ളത്. ഇവിടുത്തെ രണ്ട് കെട്ടിടം ഇതിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

ജില്ലാ ജഡ്ജിക്ക് പുറമെ ഒരു ഫസ്റ് ക്ലാസ് മജിസ്ട്രേട്ടും ഇവിടെയുണ്ടാവും. കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളുടെ വിചാരണ ഇവിടെ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+