ഹൈക്കമാന്റിനും ആന്റണിയ്ക്കും എതിരെ ഉമ്മന്‍ചാണ്ടി
ദില്ലി: അച്ചടക്കം ലംഘിച്ചവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്റ് തള്ളി.
പിന്നീട് അച്ചടക്കം ലംഘിച്ചവര്‍ക്ക് സംരക്ഷണം നല്കുന്ന ഹൈക്കമാന്റിനും അതിനെ അനുകൂലിച്ച മുഖ്യമന്ത്രിയ്ക്കും എതിരെ ഉമ്മന്‍ചാണ്ടി വിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞദിവസം പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഉപസമിതി മുമ്പാകെയും പിന്നീട് വാര്‍ത്താലേഖകര്‍ക്ക് മുന്നിലും ഉമ്മന്‍ചാണ്ടി തന്റെ പ്രതിഷേധം രേഖപ്പെടുത്തി.
രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനെതുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ഹൈക്കമാന്റ് ഇടപെട്ട് തീര്‍ക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഉമ്മന്‍ചാണ്ടി തുറന്നടിച്ചു. കരുണാകരന്റെ പിടിവാശിക്ക് കീഴടങ്ങി ഹൈക്കമാന്റ് തയ്യാറാക്കുന്ന ഒത്തുതീര്‍പ്പിനെ അനുകൂലിച്ച ആന്റണിയ്ക്കെതിരെ ഉമ്മന്‍ചാണ്ടി പ്രതിഷേധം രേഖപ്പെടുത്തി. ഹൈക്കമാന്റ് ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ പുറത്തുവന്നാല്‍ അവ സ്വീകാര്യമല്ലെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കമെന്നറിയുന്നു.












Click it and Unblock the Notifications