Get Updates
Get notified of breaking news, exclusive insights, and must-see stories!

സാധാരണക്കാരെ പ്രീണിപ്പെടുത്തി പുതിയ പ്രഖ്യാപനങ്ങള്‍

ദില്ലി: ധനകാര്യ മന്ത്രി ജസ്വന്ത് സിഹ് രണ്ടാംഘട്ട സാമ്പത്തിക പ്രഖ്യാപനങ്ങള്‍ നടത്തി. കഴിഞ്ഞ ദിവസം മദ്ധ്യവര്‍ഗ്ഗക്കാരായ ആളുകളെ പ്രീണിപ്പിയ്ക്കുന്ന പ്രഖ്യാപനങ്ങളാണ് നടത്തിയതെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്ഥമായി കൃഷിക്കാരെയും മുതിര്‍ന്ന വ്യക്തികളേയും പ്രീണിപ്പിയ്ക്കാനാണ് രണ്ടാം ഘട്ട പ്രഖ്യാപനങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചത്.

50,000 കോടി രൂപയുടെ ഒരു കാര്‍ഷിക നിധി നാലാഴ്ചക്കകം നിലവില്‍വരും. ഇപ്പോഴുള്ള ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി ക്ക് പുറമേയാണിത്. കാര്‍ഷിക രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടുന്നതിനും വായ്പകള്‍ ഉദാരമാക്കുന്നതിനും വേണ്ടിയാണ് പ്രത്യേക നിധി ഉണ്ടാക്കുന്നത്. ഇതില്‍നിന്നുള്ള വായ്പയുടെ പലിശ ഇപ്പോള്‍ഈടാക്കി വരുന്ന പലിശയേക്കാള്‍ രണ്ട് ശതമാനം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

പുതിയതായി പ്രഖ്യാപിച്ചവയെല്ലാം ക്ഷേമപദ്ധതികളാണെന്ന് പറയാം. കാര്‍ഷിക-ഗ്രാമീണ മേഖലയ്ക്കും ബാങ്ക്വായ്പ എടുത്ത് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. അടല്‍ ഗ്രാമീണ ഗൃഹ യോജനയെന്ന പേരില്‍ പുതിയൊരു ഭവന പദ്ധതിയും ആരംഭിക്കും. ധനമന്ത്രി ജസ്വന്ത്സിങ്ങ് വിളിച്ചു ചേര്‍ത്ത മുതിര്‍ന്ന പത്രാധിപന്മാരുടെ യോഗത്തിലാണ് ഈ പ്രഖ്യാപനങ്ങളുണ്ടായത്.

60 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ദാദാ-ദാദി ബോണ്ട് എന്ന പേരില്‍ പുതിയൊരു കടപ്പത്രം ഏപ്രില്‍ ഒന്നിന് നിലവില്‍വരും. നിലവിലുള്ള ബോണ്ടുകളേക്കാള്‍ മെച്ചപ്പെട്ട പലിശ ഇതിലെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. പഠനാവശ്യങ്ങള്‍ക്കുള്ള ബാങ്ക് വായ്പയുടെ പലിശ നിരക്ക് നിലവിലുള്ള നിരക്കിനേക്കാള്‍രണ്ട് ശതമാനം കുറച്ചിട്ടുണ്ട്.

ഇളവുകളും ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചതു കാരണംസര്‍ക്കാറിന് പ്രതിവര്‍ഷം 10,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാവുമെന്ന് സിങ്ങ് പറഞ്ഞു.

ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ തുടങ്ങുന്നവരെ സഹായിക്കാന്‍ ഉദ്ദേശിച്ച് 10,000 കോടി രൂപയുടെ ഒരു നിധി രൂപീകരിക്കും. ബാങ്കുകളുടെ പലിശ നിരക്കിനേ ക്കാള്‍കുറഞ്ഞ നിരക്കില്‍വായ്പ ലഭ്യമാക്കാനാണിത്. ഒരു മാസത്തിനുള്ളില്‍ ഈ നിധി നിലവില്‍വരും. ഇന്‍വെസ്റ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പുനഃസംഘടനയും ഐ.ഡി.ബി.ഐ യെ പൊതു ബാങ്കാക്കി മാറ്റലും ഏപ്രില്‍ ഒന്നോടെ പൂര്‍ത്തിയാകും.

ബജറ്റില്‍ഭക്ഷ്യ സബ്സിഡി കൊണ്ട് ഉണ്ടാവുന്ന അധിക ബാധ്യത കുറയ്ക്കുന്നതിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ കടപ്പത്രം വഴി പണം ശേഖരിക്കാന്‍അനുവദിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+