ദലര്‍ മഹന്തി തെറ്റ് ചെയ്തില്ലെന്ന്
ചണ്ഡിഗഡ്: പഞ്ചാബി പോപ് ഗായകനായ ദലര്‍ മെഹന്തി തെറ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പൊലീസ് പറയുന്നു. പക്ഷേ ആളുകളെ വിദേശത്ത് കൊണ്ടുപോകുന്നതില്‍ ദലറിന്റെ സഹോദരന്‍ ഷംഷേര്‍ ഇടപെടുകയും തട്ടിപ്പ് കാണിയ്ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്.
പരിപാടികള്‍ക്കായി ഒട്ടേറെ പേരെ ദലര്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയതായി എംബസി രേഖകളില്‍ കാണുന്നുണ്ട്. പഞ്ചാബ് പൊലീസ് ഡി ഐ ജി എ. എ. സിദ്ദിഖിയാണ് ഇത് വ്യക്തമാക്കിയത്. ഇതുവരെയുള്ള അന്വേഷണങ്ങളില്‍ ദലറിന്റെ സഹോദരന്റെ പങ്ക് മാത്രമേ തെളിഞ്ഞിട്ടുള്ളു.
കേസില്‍ നിന്ന് ഒഴിവാക്കാന്‍ പാട്യാല പൊലീസ് തന്നോട് ഒന്നര കോടി രൂപ ആവശ്യപ്പെട്ടതായി ദലര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് അവിടത്തെ ഇന്‍സ്പക്ടര്‍ ജനറല്‍ അന്വേഷിയ്ക്കുകയാണെന്നും അവസാന റിപ്പോര്‍ട്ട് കിട്ടിയാല്‍ വേണ്ട നടപടി എടുക്കുമെന്നും ഡി ഐ ജി വ്യക്തമാക്കി.












Click it and Unblock the Notifications