തിരഞ്ഞെടുപ്പ്: ഇന്ത്യാ-പാക് ചര്‍ച്ച വൈകും
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനാല്‍ ഇന്ത്യയും പാകിസ്ഥാനും നടത്താനിരുന്ന സംയുക്ത ചര്‍ച്ച വൈകിയേക്കും.
ഫിബ്രവരിയില്‍ ചര്‍ച്ച തുടങ്ങുമെന്നാണ് കരുതിയിരുന്നതെങ്കിലും പൊതുതിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിന് ബിജെബി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആലോചിക്കുന്നതിനാല്‍ ചര്‍ച്ച നീണ്ടുപോയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമേ ചര്‍ച്ച തുടങ്ങാന്‍ സാധ്യതയുള്ളൂ.
ജനവരിയിലോ ഫിബ്രവരി ആദ്യവാരത്തിലോ ലോക്സഭ പിരിച്ചുവിട്ട് മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ബിജെപി ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ തിരഞ്ഞടുപ്പ് കഴിയാതെ ചര്‍ച്ച തുടങ്ങാനാവില്ല.
ചര്‍ച്ചയുടെ അജണ്ട സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ മാര്‍ച്ചില്‍ കൂടിക്കാഴ്ച നടത്തിയേക്കും. ചര്‍ച്ചയുടെ കരട് രേഖ തയ്യാറാക്കിയതിന് ശേഷമേ രാഷ്ട്രീയതല ചര്‍ച്ച തുടങ്ങുകയുള്ളൂവെന്ന് ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications