Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭാ തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍?

ഹൈദരാബാദ്: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടക്കുമെന്നാണ് ബി ജെ പി സൂചന നല്‍കുന്നത്.

തിരഞ്ഞെടുപ്പ് സമയം സംബന്ധിച്ച അവസാന തീരുമാനം മകരസംക്രാന്തി ദിനമായ ജനവരി 14ന് എടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍ അറിയിച്ചു.

ജനവരി 11 ഞായറാഴ്ച ഹൈദരാബാദില്‍ തുടങ്ങുന്ന ബിജെപിയുടെ രണ്ട് ദിവസത്തെ ദേശീയ നിര്‍വാഹക സമിതി യോഗം ചരിത്രപരമായിരിക്കുമെന്ന് മഹാജന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടത്താനാണ് ബിജെപി താത്പര്യപ്പെടുന്നതെന്ന് മഹാജന്‍ സൂചന നല്‍കി. ലോക്സഭ പിരിച്ചുവിട്ട് 45 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ബിജെപിക്ക് താത്പര്യം. ജനവരിയിയിലോ ഫിബ്രവരി ആദ്യവാരത്തിലോ ലോക്സഭ പിരിച്ചുവിട്ടേക്കും. അങ്ങനെയെങ്കില്‍ ഫിബ്രവരി 15ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും മാര്‍ച്ച് അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിപ്പിക്കുകയും ചെയ്യാം.

ഫിബ്രവരിയില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് താത്പര്യമെങ്കിലും അത് സാധ്യമല്ലാത്തതിനാലാണ് മാര്‍ച്ചില്‍ തിരഞ്ഞെടുപ്പില്‍ നടത്തുന്നതിനെ പറ്റി ആലോചിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ സമ്മര്‍ദം ചെലുത്തില്ല. തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നതിനെ പറ്റിയുള്ള അനിശ്ചിതത്വം ജനവരി 14-ാം തീയതിയോടെ ഇല്ലാതാവും.

നേതൃത്വം, സ്ഥിരത, പ്രവര്‍ത്തനം എന്നീ മൂന്ന് കാര്യങ്ങളിലൂന്നിയാവും എന്‍ഡിഎ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏത് നേതാക്കളുടേതിനേക്കാളും മികച്ച നേതൃത്വമാണ് വാജ്പേയിയുടേത്.

ഒരു ക്യാപ്റ്റനോ ഒരു ടീമോ ഇല്ലാത്ത സ്ഥിതിയാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മഹാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മന്‍മോഹന്‍ സിഹിനെ മുന്നില്‍ നിറുത്തുമെന്ന് ചില കോണുകളില്‍ നിന്ന് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മന്‍മോഹന്‍ സിഹിന്റെ സാമ്പത്തിക നയങ്ങളെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഉദ്ദേശിയ്ക്കുന്ന സി പി എം അനുകൂലിയ്ക്കുമോയെന്ന് പ്രമോദ് ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+