കോളജ് പ്രശ്നം: തീരുമാനമുണ്ടാവുമെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: മന്ത്രിസഭയില്‍ അനുമതിയ്ക്ക് വയ്കകാതെ 21 ബി.എഡ് കോളജുകള്‍ അനുവദിച്ചത് സംബന്ധിച്ച് അവസാന തീരുമാനം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി.
ജനുവരി 4-നു നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ പ്രശ്നം വിശദമായി ചര്‍ച്ചചെയ്യും. ജനുവരി പത്ത് ശനിയാഴ്ച രാവിലെ കണ്ണൂരിലെത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
മന്ത്രിസഭയുടെ അനുമതി കൂടാതെ അധിക ബി. എഡ്. കോളെജുകള്‍ക്ക് അനുമതി കൊടുത്തത് വിദ്യാഭ്യാസ രംഗത്ത് വിവാദമുണ്ടാക്കിയിരിയ്ക്കുകയാണ്. മന്ത്രിസഭയെ കബളിപ്പിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പിയുടെ രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
75 ന് പകരം 96 കോളെജുകള്‍ക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് മന്ത്രി നാലകത്ത് സൂപ്പി പറയുന്നത്.
കോളെജിന് അനുമതി കിട്ടാത്ത ഒരു മാനേജ്മെന്റ് നല്‍കിയ പരാതിയെ തുടര്‍ന്ന് കോളെജുകളുടെ ലിസ്റ് ഹൈക്കോടതി സ്റേ ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications