Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളവും ഇളവുകള്‍ പ്രഖ്യാപിക്കണം: ബിജെപി

തിരുവനന്തപുരം: കേന്ദ്രം ഏര്‍പ്പെടുത്തിയതു പോലെയുള്ള ഇളവുകള്‍ സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

ജനവരി 10 ശനിയാഴ്ച ബിജെപി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിനും വിദേശ മലയാളികള്‍ക്കും പ്രയോജനപ്രദമായ നികുതി ഇളവ് പ്രഖ്യാപനത്തെ സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

എം. പി. പരമേശ്വരന്റെ നാലാം ലോക സിദ്ധാന്തത്തെ ചൊല്ലിയുള്ള വിവാദത്തിലൂടെ ജനകീയാസൂത്രണത്തിലുണ്ടായ അഴിമതിയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നത്.

തങ്ങളുടെ വീഴ്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വിവാദങ്ങളുണ്ടാക്കുന്നത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പതിവാണ്. ഭരണ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ നീട്ടിക്കൊണ്ടുപോയി വിവാദം നിലനിര്‍ത്തുന്നത്. ഈ വിവാദങ്ങള്‍ കേരളത്തിന് ഹാനികരമാണ്- ശ്രീധരന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+