വര്‍ഗസമരസിദ്ധാന്തം ശരി: എം. പി. പരമേശ്വരന്‍
തൃശൂര്‍: പി. പരമേശ്വരന്റെയും തന്റെയും നിലപാട് ഒന്നുതന്നെയാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ളയുടെ കണ്ടുപിടുത്തം അടിസ്ഥാനരഹിതമാണെന്ന് എം. പി. പരമേശ്വരന്‍.
വര്‍ഗമസമരത്തെ തള്ളിക്കളയുകയും വര്‍ഗസമന്വയത്തിന് വേണ്ടി വാദിക്കുകയും ചെയ്യുകയാണ് താനെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. ഇത് തികഞ്ഞ വിവരക്കേടാണ്. കഴിഞ്ഞ 33 വര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്ന താന്‍ വര്‍ഗസമരത്തിന്റെ പ്രാധാന്യം മനസാലാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഗസമരത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതിനും അതിനെ ശക്തിപ്പെടുത്തുന്നതിനും എന്തു ചെയ്യാനാവുമെന്ന അന്വേഷണമാണ് തന്റെ കൃതികളില്‍ കാണുന്നത്.
വര്‍ഗസമരം ശക്തിപ്പെടുത്തുന്നതിനെ അതിന്റെ നിഷേധമായി കാണുന്നത് അദ്ദേഹം തന്റെ കൃതികള്‍ വായിക്കാത്തതു കൊണ്ടാവാം. അല്ലെങ്കില്‍ മറ്റു പലരെയും പോലെ അദ്ദേഹവും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കുകയാണ്- പ്രസ്താവനയില്‍ എം. പി. പരമേശ്വരന്‍ പറഞ്ഞു.
ആഗോളവത്കരണത്തിനെതിരെ പ്രക്ഷോഭത്തിന്റെ വിവിധ മുന്നണികള്‍ തുറക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഭരണവര്‍ഗം ആഗോളവത്കരണത്തിന്റെ വക്താക്കളായി മാറിയിരിക്കുയാണ്. കോക്ക കോള ബഹിഷ്കരിക്കാനുള്ള ആഹ്വാനവും സോപ്പുകളുടെ സ്വദേശി ബ്രാന്റുകള്‍ കൂടുതല്‍ പ്രചാരം നേടുന്നതും അവരെ ആശങ്കയിലാക്കിയ മട്ടാണ്. ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന വിവാദം ഈ ആശങ്കയുടെ പ്രതികരണമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കൊക്ക കോള ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തെ സിഐടിയുവും എതിര്‍ത്തിരുന്നു. സിഐടിയുവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ പ്രക്ഷോഭം ദുര്‍ബലമാവേണ്ടതായിരുന്നു. ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുകയല്ല, മുതലാളിത്ത സംവിധാനം മാറ്റുകയാണ് ആഗോളവത്കരണത്തെ ചെറുക്കാനുള്ള മാര്‍ഗം എന്നാണ് സിഐടിയുവിന്റെ വാദം.












Click it and Unblock the Notifications