സിപിഎം സെക്രട്ടറിയേറ്റ് യോഗം തുടങ്ങി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ജനവരി 10 ശനിയാഴ്ച എ. കെ. ജി സെന്ററില്‍ തുടങ്ങി.
എം. പി. പരമേശ്വരന്റെ നാലാം ലോക സിദ്ധാന്തത്തെ ചൊല്ലി സിപിഎമ്മില്‍ ഉണ്ടായിട്ടുള്ള ഭിന്നതയുടെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. പരിഷ്കരണവാദികളോട് എന്ത് നിലപാട് സ്വീകരിക്കണമെന്നതായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.
എം. പി. പരമേശ്വരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതു സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടാവും. ജനകീയാസൂത്രണത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ വിവാദമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം. എം. എന്‍. വിജയന്‍ പത്രാധിപരായ പാഠം മാസികയിലെ ലേഖനങ്ങള്‍ ഉണ്ടാക്കിയ വിവാദവും യോഗം ചര്‍ച്ച ചെയ്തേക്കും.
കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് പുറമെ എസ്. രാമചന്ദ്രന്‍പിള്ളയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് രാമചന്ദ്രന്‍പിള്ള യോഗത്തിനെത്തിയത്.












Click it and Unblock the Notifications