കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനിയ്ക്കെതിരെ ദില്ലിയില്‍ നിന്ന് മാസിക

  • By Staff
Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ മലയാളികളായ ഒരു സംഘം ഇടതുപക്ഷക്കാര്‍ പുതിയ മലയാളം മാസിക പ്രസിദ്ധീകരിയ്ക്കാന്‍ ഒരുങ്ങുന്നു. പാര്‍ട്ടിയുടെ മുഖപ്രത്രമായ ദേശാഭിമാനിയും വാരികയായ ചിന്തയും വേണ്ട രീതിയില്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ തുറന്ന് കാട്ടുന്നില്ലെന്ന പരാതിയാണ് ഈ പുതിയ സംരംഭത്തിന് പിന്നിലെ പ്രേരണ.

ദില്ലിയിലെ ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാലയില്‍ നിന്ന് പഠിച്ച് പുറത്തിറങ്ങിയ ഒരു സംഘം മലയാളികളാണ് ഇതിന് പിന്നില്‍. ഫ്രീ പ്രസ് എന്നാമാസികയ്ക്ക് ഇപ്പോള്‍ ഉദ്ദേശിയ്ക്കുന്ന പേര്. ഉയര്‍ന്ന് വരുന്ന തൊഴിലില്ലായ്മ, ആത്മഹത്യാ പ്രവണത, കാവിവത്കരണം, കോണ്‍ഗ്രസിലെ വന്‍ വര്‍ഗ്ഗീയ ചേരി തിരിവ്, ഹിന്ദു പക്ഷപാതികളുടെ വളര്‍ച്ച ഇവയൊക്കെ ഈ വാരികയില്‍ ചര്‍ച്ച ചെയ്യപ്പെടും.

കേരളത്തില്‍ നിന്ന് ഡി. വിനയചന്ദ്രനും സി. ആര്‍. നീലകണ്ഠന്‍ നമ്പൂതിരിയും സ്ഥിരം പംക്തികള്‍ എഴുതും.

ദേശാഭിമാനി മറ്റ് മലയാളം പ്രസിദ്ധീകരണങ്ങളില്‍ നിന്ന് വ്യത്യസ്ഥമല്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ നിലപാടുകളെ ന്യായീകരിയ്ക്കാന്‍ മാത്രമാണ് ഇപ്പോള്‍ പത്രത്തിന്റെ സ്ഥലം ഉപയോഗിയ്ക്കുന്നത്. കാതലായ പ്രശ്നങ്ങളായ ആഗോളീകരണവും ഭൂ വിതരണവും ഇപ്പോള്‍ അവര്‍ക്ക് വിഷയമാവുന്നില്ല. പ്ലാച്ചിമടയില്‍ കൊക്ക കോള കമ്പനിയെ കൊണ്ടുവന്നത് പാര്‍ട്ടി പത്രം ന്യായീകരിയ്ക്കുകയാണ്. മാത്രമല്ല സി പി എം അധികാരത്തിലിരുന്നപ്പോള്‍ ഈ കമ്പനിയ്ക്ക് 84 കോടി രൂപയുടെ നികുതി ഇളവുകളാണ് നല്‍കിയത്.

ലാഭമില്ലാതെ നടത്താന്‍ ഉദ്ദേശിയ്ക്കുന്ന ഈ മാസികയുടെ ഒരു പ്രതിയ്ക്ക് പത്ത് രൂപയ്ക്കായിരിയ്ക്കും വില.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X