Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റര്‍നെറ്റില്‍ നചിത്രം: ജാമ്യാപേക്ഷ തള്ളി

കൊച്ചി: ഇന്റര്‍നെറ്റില്‍ കോളജ് വിദ്യാര്‍ഥികളായ മൂന്ന് പെണ്‍കുട്ടികളുടെ നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കിടങ്ങൂര്‍ സഹകരണ മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയായ വി. എന്‍. വിമലാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നതായി ജസ്റിസ് ജി. ശശിധരന്‍ വ്യക്തമാക്കി.

കോളജ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കിടങ്ങൂര്‍ പൊലീസ് കേസില്‍ അന്വേഷണം നടത്തിവരികയാണ്. കിടങ്ങൂര്‍ സഹകരണ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന അവസാനവര്‍ഷ വിദ്യാര്‍ഥിനികളായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ഇന്റര്‍നെറ്റില്‍ തങ്ങളുടെ നചിത്രം പ്രസിദ്ധീകരിച്ചതായി അറിയിച്ച് ഇ-മെയില്‍ ലഭിക്കുകയായിരുന്നു. വെബ്സൈറ്റിലെ തങ്ങളുടെ ചിത്രങ്ങള്‍ കാണുന്നതിന് വെബ്സൈറ്റിന്റെ മേല്‍വിലാസവും പാസ്വേര്‍ഡും ഇ-മെയിലില്‍ നല്‍കിയിരുന്നു.

വിനോദാണ് ഇ-മെയില്‍ അയച്ചതെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടം എറണാകുളം ജില്ലയിലെ വാടയമ്പാടിയിലെ വിമലിന്റെ വീട്ടിലെ ഫോണ്‍ നമ്പരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിമല്‍ ഉപയോഗിച്ചിരുന്ന ഹാര്‍ഡ് ഡിസ്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

എന്നാല്‍ താന്‍ ഹൈദരാബാദില്‍ പോയിരിക്കുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് വിനോദ് പറയുന്നത്. ഹാര്‍ഡ് ഡിസ്ക് താന്‍ കോളജില്‍ കൊണ്ടുപോവാറുണ്ടെന്നും ഹാര്‍ഡ് ഡിസ്ക് കോളജില്‍ ഉണ്ടായിരുന്ന സമയത്താവാം ഇ-മെയില്‍ അയച്ചിട്ടുണ്ടാവാമെന്നും വിനോദ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+