കരുണാകരന്‍-ആന്റണി ചര്‍ച്ച ജനവരി 13ന് ദില്ലിയില്‍
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജനവരി 13ന് മുഖ്യമന്ത്രി എ. കെ. ആന്റണിയെയും കരുണാകരനെയും ഒന്നിച്ചിരുത്തി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ചര്‍ച്ച നടത്തും.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ഹൈക്കമാന്റ് രൂപം നല്‍കിയ ഒത്തുതീര്‍പ്പ് ഫോര്‍മുല സംബന്ധിച്ചായിരിക്കും ചര്‍ച്ച. തീരുമാനം ജനവരി 14ന് ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.
താത്കാലികമായി പ്രശ്നം പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ഹൈക്കമാന്റ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറി കെ. മുരളീധരന്‍ മന്ത്രിസഭയില്‍ അംഗമാവുക, കരുണാകരനും സ്വീകാര്യനായ ഐ ഗ്രൂപ്പ് നേതാവിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കുക എന്നീ നടപടികളാണ് ഒത്തുതീര്‍പ്പിന്റെ ഭാഗമായുണ്ടാവുക. മുഖ്യമന്ത്രി സ്ഥാനത്ത് എ. കെ. ആന്റണി തുടരുന്നതിന് പുറമെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് വക്കം പുരുഷോത്തമനെയും നീക്കില്ല.
നേതൃമാറ്റം എന്ന ആവശ്യത്തില്‍ നിന്ന് ഐ ഗ്രൂപ്പ് പിന്‍മാറിയ നിലയ്ക്ക് അച്ചടക്കനടപടിയെടുക്കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം ഹൈക്കമാന്റ് പരിഗണിക്കുന്നില്ല. അതേ സമയം അച്ചടക്ക നടപടി സ്വീകരിക്കാത്തതിനെ ചൊല്ലി എ ഗ്രൂപ്പിലെ ഒരു വിഭാഗം ഹൈക്കമാന്റിനും എ. കെ. ആന്റണിയോടും വിയോജിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications