Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി നിരോധനം: കേന്ദ്രത്തെ സമീപിക്കും

തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോട്ടറിയ്ക്കും മറ്റ് നിയമവിരുദ്ധമായ ലോട്ടറികള്‍ക്കും സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ സഹായം തേടും.

ഇതിന് പുറമെ നിയമവിരുദ്ധമായ ലോട്ടറികളുടെ നിരോധനത്തിന് സ്റേ ഏര്‍പ്പെടുത്തിയ് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കും.

നിയമവിരുദ്ധമായ ലോട്ടറികള്‍ വാങ്ങി 16 ലക്ഷത്തോളം മലയാളികള്‍ ഓരോ മിനിട്ടിലും വഞ്ചിക്കപ്പെടുകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തുന്നതിന് കേന്ദ്രത്തെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കി.

നവംബര്‍ ആറിന് സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറികളുടെയും മറ്റ് അനധികൃത ലോട്ടറികളുടെയും വില്പന നിരോധിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ 19ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരോധന ഉത്തരവിന് സ്റേ ഏര്‍പ്പെടുത്തി. സിംഗിള്‍ ബെഞ്ച് നേരത്തെ സര്‍ക്കാര്‍ തീരുമാനം ശരിവച്ചിരുന്നു.

ഓണ്‍ലൈന്‍ ലോട്ടറികളും ഭൂട്ടാന്‍, കര്‍ണാടകം, സിക്കിം, മേഘാലയ, മിസോറാം, നാഗാലാന്റ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറികളും സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം കൂടാതെ കേരളത്തില്‍ വില്‍ക്കുകയാണെന്ന് കേന്ദ്രത്തിന് അയയ്ക്കാനായി ലോട്ടറി ഡയറക്ടറേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോട്ടറി നിയമം അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ ലോട്ടറി വില്‍ക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാനത്തെ നികുതി സെക്രട്ടറിക്ക് ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിരിക്കണം. എന്നാല്‍ ഓണ്‍ലൈന്‍ ലോട്ടറികളോ മറ്റ് സംസ്ഥാന സര്‍ക്കാരുകളോ നിയമപ്രകാരം രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+