Get Updates
Get notified of breaking news, exclusive insights, and must-see stories!

പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് കള്ളക്കടത്ത്

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവരുടെ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് കള്ളക്കടത്ത് സംഘം സാധനങ്ങള്‍ കടത്തുന്നതായി തിരുവനന്തപുരം സിറ്റി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.

വിദേശത്തെ താമസം മതിയാക്കി തിരിച്ചുപോരുന്ന വിദേശ മലയാളികള്‍ക്ക് കസ്റംസ് തീരുവയില്‍ ആനുകൂല്യം അനുവദിക്കാറുണ്ട്. താമസ മാറ്റ ചട്ടം അനുസരിച്ചാണ് നാട്ടില്‍ തിരിച്ചെത്തുന്ന വിദേശ മലയാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നത്. ഈ ആനുകൂല്യം മുതലാക്കി സാധനങ്ങള്‍ വിദേശത്തു നിന്ന് കടത്തുന്നതിനായാണ് തിരിച്ചെത്തിയ വിദേശ മലയാളികളുടെ പാസ്പോര്‍ട്ടുകള്‍ കള്ളക്കടത്തു സംഘം ഉപയോഗിക്കുന്നത്.

ഇങ്ങനെ കടത്തുന്ന ടെലിവിഷനുകളും മൊബൈല്‍ ഫോണുകളും എയര്‍ കണ്ടീഷണറുകളും ഡിവിഡി പ്ലേയറുകളുമാണ് വിദേശ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലൂടെ വിറ്റഴിക്കുന്നത്.

സാധനങ്ങള്‍ കടത്തുന്നതിന് പാസ്പോര്‍ട്ട് നല്‍കിയാല്‍ 5000 രൂപ വരെ പാസ്പോര്‍ട്ടിന്റെ ഉടമയ്ക്ക് ലഭിക്കും. പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിലാണ് കള്ളക്കടത്തു സംഘങ്ങളുടെ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്.

പാസ്പോര്‍ട്ടുകളുടെ കോപ്പി കള്ളക്കടത്തുകാര്‍ ഗള്‍ഫിലെ തങ്ങളുടെ കൂട്ടാളികള്‍ക്ക് അയച്ചുകൊടുക്കും. അവര്‍ സാധനങ്ങള്‍ വാങ്ങി പാസ്പോര്‍ട്ട് ഉടമയുടെ പേരില്‍ അണ്‍അക്കംപനീഡ് ബാഗേജുകളായി വിമാനത്താവളത്തിലേക്ക് അയക്കും. വിമാനത്താവളത്തില്‍ ചെന്ന് പാസ്പോര്‍ട്ട് ഉടമകള്‍ സാധനങ്ങള്‍ വാങ്ങി കള്ളക്കടത്ത് സംഘങ്ങള്‍ക്ക് നല്‍കും. ഈ സാധനങ്ങള്‍ക്ക് തീരുവയില്‍ 75 ശതമാനം ഇളവാണ് ലഭിക്കുക.

കാര്‍ഗോ ക്ലിയറന്‍സ് ഏജന്റുമാരും അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധമാണ് കള്ളക്കടത്ത് സുഗമമാവുന്നതിന് സഹായമാവുന്നത്. വ്യാജപാസ്പോര്‍ട്ട് റാക്കറ്റിനും ഇതില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+