എം. പി. പരമേശ്വരന്റെ ലേഖനം പാഠപുസ്തകത്തില്‍
കോഴിക്കോട്: എം. പി. പരമേശ്വരന്റെ വിവാദമുണ്ടാക്കിയ ലേഖനം സംസ്ഥാനത്തെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പഠിക്കേണ്ട മലയാളം പുസ്തകത്തിലെ പ്രബന്ധങ്ങളിലൊന്നാണ്.
രണ്ടാം ഭാഷ മലയാളമായി എടുത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിക്കേണ്ട പുസ്തകത്തിലാണ് എം. പി. പരമേശ്വരന്റെ വികസനത്തിനുള്ള ബദല്‍ മാതൃകയെ കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2002 ഫിബ്രവരിയില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ ശാസ്ത്രഗതിയില്‍ വന്ന പുതിയ നൂറ്റാണ്ട്, പുതിയ ജീവിതം എന്ന ലേഖനമാണ് സാഹിത്യദര്‍പ്പണം (രണ്ടാം ഭാഗം) എന്ന പാഠപുസ്തകത്തിലുള്ളത്.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ നിര്‍ദേശിച്ച പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ പുസ്തകമാണ് സാഹിത്യദര്‍പ്പണം. ശാസ്ത്രത്തെ കുറിച്ചുള്ള പ്രബന്ധം എന്ന വിഭാഗത്തിലായാണ് ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രഗതിയില്‍ വന്ന ലേഖനം അതേ പടിയാണ് പാഠപുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.
അമേരിക്കന്‍ മാതൃകയിലുള്ള ഉപഭോക്തൃ സംസ്കാരത്തിന്റെ അമിതവ്യാപനത്തെ ചെറുക്കാന്‍ കേരളം പോലുള്ള ഒരു സംസ്ഥാനം അതിന്റെ വിഭവങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നതിനെ കുറിച്ചാണ് ലേഖനത്തില്‍ വിശദീകരിക്കുന്നത്. മുതലാളിത്ത രാജ്യമായ അമേരിക്കയുടെ വികസന സങ്കല്പത്തില് നിന്ന് വ്യത്യാസമല്ലാത്തതിനാലാണ് റഷ്യയിലെ സോഷ്യലിസ്റ് പരീക്ഷണം പരാജയപ്പെട്ടതെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കേണ്ടതിന്റെയും സ്വദേശി സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെ പറ്റി ലേഖനത്തില്‍ പറയുന്നുണ്ട്.
കെ. നാരായണന് നമ്പൂതിരി എഡിറ്റ് ചെയ്ത പാഠപുസ്തകത്തിന് വേണ്ടി ലേഖനം തിരഞ്ഞെടുത്തത് വി പബ്ലിഷേഴ്സിന്റെ സഹോദര സ്ഥാപനമായ ആള് സെയ്ന്റ്സ് ഇന്റര്‍നാഷണണല്‍ പബ്ലിഷേഴ്സാണ്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലിന്റെ വിദഗ്ധ സമിതിയാണ് പാഠപുസ്തകത്തിന് അംഗീകാരം നല്‍കുന്നത്.
വിവാദം ഉണ്ടായതിന് ശേഷവും ലേഖനം പാഠ്യവിഷയമാണെന്ന വസ്തുത ശാസ്ത്രസാഹിത്യ പരിഷത്ത് നേതാക്കളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ലേഖനം പ്ലസ് ടു പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ലേഖനം ഉള്‍പ്പെടുത്തിയതില്‍ തെറ്റായൊന്നുമില്ലെന്നും പരിഷത്ത് നേതാവ് പ്രൊഫ. ശ്രീധരന് പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications