ആന്റണിയോട് വിയോജിപ്പെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച നിലപാടില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയോട് വിയോജിപ്പുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി.
ഐക്യത്തോടൊപ്പം തന്നെ പ്രധാനമാണ് അച്ചടക്കവും. ഈ നിലയില്‍ കുത്തഴിഞ്ഞതു പോലെ പാര്‍ട്ടി മുന്നോട്ടു പോവുന്ന സ്ഥിതിക്ക് മാറ്റം വരണം. വ്യക്തിയല്ല, സംഘടനയാണ് പ്രധാനം.
മന്ത്രിസഭയെ നയിക്കുന്നയാളെന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് ചില പരിമിതികളുണ്ടാവാം. വ്യത്യസ്തമായ നിലപാട് അദ്ദേഹം സ്വീകരിക്കുന്നത് അതുകൊണ്ടാവാം. എന്നാല്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാതിരിക്കാന്‍ കഴിയില്ല.
അതേ സമയം മുഖ്യമന്ത്രിയുമായുള്ള വിയോജിപ്പ് ക്രിയാത്മകമാണെന്നും വ്യക്തിപരമായ അജണ്ടകളുടെ പ്രശ്നമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാജ്യസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഐക്യത്തിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ മൂലം പ്രശ്നം കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. ആ സാഹചര്യം ഇനിയുണ്ടാവരുത്. ഒരാഴ്ചയ്ക്കകം പ്രശ്നത്തില്‍ തീരുമാനമുണ്ടാവുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications