Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക ജലസമ്മേളനം പ്ലാച്ചിമടയില്‍

പാലക്കാട്: കൊക്ക കോളയ്ക്കെതിരെയുള്ള സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2004 ജനവരി 21, 22, 23 തീയതികളില്‍ പ്ലാച്ചിമടയില്‍ ലോക ജലസമ്മേളനം നടത്തുന്നു.

ഈ സമ്മേളനത്തില്‍ 500 ലേറെ വിദേശ പ്രതിനിധികളും പങ്കെടുക്കും. ഈ സമ്മേളനത്തില്‍ പ്ലാച്ചിമടയിലെ കൊക്കകോളാ കമ്പനിയും പുതുശ്ശേരിയിലെ പെപ്സി കമ്പനിയും ഭൂഗര്‍ഭജലം ഊറ്റുന്നതിനെതിരെ ലോകശ്രദ്ധ തിരിക്കാനും ഉദ്ദേശിയ്ക്കുന്നുണ്ട്.

ജനവരി 21ന് വൈകീട്ട് 4.30ന് പ്ലാച്ചിമടയില്‍ ഫിന്‍ലാന്റിലെ മുന്‍ പരിസ്ഥിതിവകുപ്പ്മന്ത്രി സാട്ടുഹസ്സി ലോക ജലസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിദേശപ്രതിനിധികള്‍ അടക്കമുള്ളവര്‍ പ്ലാച്ചിമടയിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിക്കും.

22നാണ് പ്രതിനിധിസമ്മേളനം. വൈകീട്ട് 5ന് ചേരുന്ന റാലിയെ വന്ദനാശിവ, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, കെ.പി.സി.സി. പ്രസിഡണ്ട് കെ. മുരളീധരന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് എം.പി. വീരേന്ദ്രകുമാര്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള എന്നിവര്‍ അഭിസംബോധന ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. സുകുമാര്‍ അഴീക്കോട് അധ്യക്ഷത വഹിക്കും.

23ന് പെപ്സി പ്രവര്‍ത്തിക്കുന്ന പുതുശ്ശേരിയില്‍ രാവിലെ ഒമ്പതിന് നയരൂപവത്കരണയോഗം ചേരും.

സാട്ടുഹസ്സിക്കു പുറമെ സ്വീഡനില്‍നിന്നുള്ള പാര്‍ലമെന്റംഗം ഹെയ്ദിഹൗത്താല, ഭോപ്പാല്‍ ദുരന്തം അടക്കം 20 പുസ്തകങ്ങളുടെ കര്‍ത്താവായ വാര്‍ഡ്മോര്‍ഹൗസ് (അമേരിക്ക), ബ്ലൂ ഗോള്‍ഡ് എന്ന പുസ്തകമെഴുതിയ മോഡ്ബാര്‍ലോവ് (കാനഡ), കാള്‍ഫ്ലെക്കര്‍ (കാനഡ), ജെന്‍സ്ലോവ് (ജര്‍മനി) എന്നിവരും രണ്ടു ടെലിവിഷന്‍ സംഘങ്ങളും വിദേശപ്രതിനിധികളില്‍ ഉള്‍പ്പെടും.

കേരളത്തിനു പുറത്തുനിന്ന് ഡോ. വന്ദനാശിവയും തരുണ്‍ ഭാരത്സംഘിന്റെ ജനറല്‍ സെക്രട്ടറി രാജേന്ദ്രസിങ്ങും വാരണാസിയിലെ കൊക്കകോളാ പ്ലാന്റിനെതിരെ സമരം നയിക്കുന്ന അഫ്ലാട്ടൂണും ഡല്‍ഹിയിലെ വാട്ടര്‍ വര്‍ക്കേഴ്സ് അലയന്‍സിന്റെ പ്രതിനിധികളായ സഞ്ജയ്ശര്‍മയും എസ്.എ. നഖ്വിയും പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+