Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നിര്‍വാഹക സമിതി യോഗം തുടങ്ങി

ഹൈദരാബാദ്: ഏറെ രാഷ്ട്രീയ പ്രാധാന്യം കല്പിക്കപ്പെടുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ജനവരി 11 ഞായറാഴ്ച ഹൈദരാബാദില്‍ തുടങ്ങി.

ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതു സംബന്ധിച്ച് ഔപചാരികമായ തീരുമാനം യോഗത്തിലുണ്ടാവുമെന്നാണ് കരുതുന്നത്. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് എന്ന് നടത്തണമെന്നതു സംബന്ധിച്ച് രണ്ടു ദിവസത്തെ യോഗം ചര്‍ച്ച ചെയ്യും.

ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതു സംബന്ധിച്ച ചര്‍ച്ച ഞായറാഴ്ച വൈകുന്നേരത്തോടെ തുടങ്ങും. ജനവരി 12ന് യോഗം രാഷ്ട്രീയ പ്രമേയം അംഗീകരിക്കും.

മരകസംക്രാന്തി ദിനമായ ജനവരി 14ാ-ം തീയതിയോടെ ലോക്സഭാ തിരെഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രമോദ് മഹാജന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മണ്‍സൂണ്‍ കാലമായ സപ്തംബറില്‍ തിരഞ്ഞെടുപ്പ് നടത്താമെന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെ. എം. ലിംഗ്ദോയുടെ അഭിപ്രായത്തോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു.

നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെയും ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിയുടെയും ഇതുസംബന്ധിച്ച പ്രതികരണം ആരായും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+