എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു: ആന്റണി
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ജനവരി 11 ഞായറാഴ്ച തങ്ങളുടെ വീട്ടില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തങ്ങളുടെ പാണക്കാട്ടെ വീട്ടില്‍ നടന്ന ചര്‍ച്ച മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു.
മിക്ക പ്രശ്നങ്ങളിലും ധാരണയിലെത്തിയിട്ടുണ്ട്. ഏതെങ്കിലും പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ബാക്കിയുണ്ടെങ്കില്‍ അടുത്ത യുഡിഎഫ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ചയ്ക്കെടുക്കുമെന്ന് ആന്റണി പറഞ്ഞു. ആന്റണിയോടൊപ്പം മന്ത്രിമാരായ നാലകത്ത് സൂപ്പിയും കെ. ശങ്കരനാരായണനും ഉണ്ടായിരുന്നു.
ന്യൂനപക്ഷ സംരക്ഷണം ഉള്‍പ്പെടെ വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു.
നേരത്തെ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ്, മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ആന്റണി ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications