ആന്റണി തങ്ങളുമായി ചര്‍ച്ച തുടങ്ങി
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി മുഖ്യമന്ത്രി എ. കെ. ആന്റണി ചര്‍ച്ച ആരംഭിച്ചു.
തങ്ങളുടെ പാണക്കാട്ടെ വീട്ടില്‍ വച്ചാണ് ചര്‍ച്ച. ജനവരി 11 ഞായറാഴ്ച രാവിലെ തുടങ്ങിയ ചര്‍ച്ച ഉച്ചയ്ക്കും തുടരുകയാണ്.
മന്ത്രിമാരായ കെ. ശങ്കരനാരായണന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, നാലകത്ത് സൂപ്പി, മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.
ഒരു മാസത്തിന് ശേഷമാണ് ആന്റണിയും തങ്ങളും വീണ്ടും ചര്‍ച്ച നടത്തുന്നത്. പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തും. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പുറമെ നരേന്ദ്രന്‍ കമ്മിഷന്‍, മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രസ്താവന എന്നീ പ്രശ്നങ്ങളും മുസ്ലിം ലീഗ് നേതാക്കള്‍ ഉന്നയിക്കും.
ഹൈക്കമാന്റിന്റെ നിര്‍ദേശ പ്രകാരമാണ് ആന്റണി തങ്ങളുമായി ചര്‍ച്ച നടത്തുന്നത്. കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ലീഗിനുള്ള അഭിപ്രായം തേടുന്നതിന് പുറമെ മുസ്ലിം ലീഗിന് വിവിധ പ്രശ്നങ്ങളിലുള്ള വിയോജിപ്പ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആന്റണി തങ്ങളെ കാണാനെത്തിയത്.












Click it and Unblock the Notifications