Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ 10.2 ലക്ഷം പേര്‍ ദരിദ്രര്‍

തിരുവനന്തപുരം: ആപേക്ഷികമായ ദാരിദ്യ്രത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്ത് ആദ്യമായി നടത്തിയ ബിപിഎല്‍ (ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍) കണക്കെടുപ്പില്‍ സംസ്ഥാനത്ത് 10.2 ലക്ഷം പേര്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയാണെന്ന് കണ്ടെത്തി.

കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ വിവിധ ദാരിദ്യ്ര വിരുദ്ധ പരിപാടികള്‍ക്ക് കീഴില്‍ സഹായം ലഭിക്കാന്‍ യോഗ്യരാണ് ഇവര്‍. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവെര കണ്ടെത്തുന്നതിന് മുമ്പ് നടത്തിയ സെന്‍സസുകളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക സാമ്പത്തിക സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ സെന്‍സസ് നടത്തിയത്. മുന്‍ സെന്‍സസുകളില്‍ വരുമാനം, ചെലവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ദരിദ്രരായ ജനങ്ങളെ കണ്ടെത്തിയിരുന്നത്.

1992ലും 1997ലും നടത്തിയ ബിപിഎല്‍ സെന്‍സസുകളില്‍ ഒരു നിശ്ചിത വരുമാനമുള്ള ജനങ്ങളെ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തവണത്ത സെന്‍സസില്‍ അത്തരം മാനദണ്ഡവും സ്വീകരിച്ചിട്ടില്ല.

മൊത്തം ഗ്രാമ ജനസംഖ്യയെയും സാമൂഹിക- സാമ്പത്തിക സൂചകങ്ങളുടെയും അടിസ്ഥാനത്തിലാണ് വിലയിരുത്തിയത്. കേന്ദ്രസര്‍ക്കാരും എഡിബിയും സംയുക്തമായി ഫണ്ട് നല്‍കുന്ന സെന്‍സസ് നടത്തിയത് സംസ്ഥാന ഗ്രാമവികസന വകുപ്പാണ്.

ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള എല്ലാ ആളുകള്‍ക്കും ബിപിഎല്‍ കാര്‍ഡ് നല്‍കും. വിവിധ കേന്ദ്ര വകുപ്പുകളുടെ ക്ഷേമ പദ്ധതികള്‍ ഇവര്‍ക്ക് ലഭ്യമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+