Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം യോഗം: തീരുമാനം ഞായറാഴ്ചയുണ്ടാവും

തിരുവനന്തപുരം: എം. പി. പരമേശ്വരന്റെ നാലാം ലോക സിദ്ധാന്തം സൃഷ്ടിച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ ഉണ്ടായ ആശയഭിന്നതകള്‍ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജനവരി 11 ഞായറാഴ്ച തീരുമാനമുണ്ടാവും.

രണ്ടു ദിവസത്തെ യോഗം ഞായറാഴ്ചയാണ് സമാപിക്കുന്നത്. ശനിയാഴ്ച ഈ പ്രശ്നത്തില്‍ തീരുമാനമൊന്നുമുണ്ടായില്ല.

എം. പി. പരമേശ്വരന്റെ നാലാം ലോക സിദ്ധാന്തം സംബന്ധിച്ച പാര്‍ട്ടിയുടെ ഔപചാരികമായ വിലയിരുത്തല്‍ ഞായറാഴ്ച യോഗത്തിലുണ്ടാവും. എം. പി. പരമേശ്വരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ യോഗം തീരുമാനമെടുത്തേക്കും. സെക്രട്ടറിയേറ്റ് അംഗങ്ങളായ തോമസ് ഐസക്, എം. എ. ബേബി എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണോ എന്നതു സംബന്ധിച്ചും യോഗം തീരുമാനമെടുക്കും.

ജനകീയാസൂത്രണത്തില്‍ വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന ആരോപണം സംബന്ധിച്ചും യോഗം ഔപചാരികയമായ തീരുമാനമെടുക്കും. പരിഷ്കരണവാദികള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്നതാണ് വി. എസ്. പക്ഷത്തിന്റെ നിലപാട്.

സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സാഹചര്യവും യോഗം ചര്‍ച്ച ചെയ്യും. സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരെ പ്രമേയം കൊണ്ടുവരുന്നതു സംബന്ധിച്ച് യോഗത്തില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+