ഭക്തിനിര്‍വൃതിയില്‍ അയ്യപ്പന്‍മാര്‍ പേട്ട തുള്ളി
എരുമേലി: ഭക്തിയുടെ സാന്ദ്രനിര്‍വൃതിയില്‍ അലിഞ്ഞ് ആയിരക്കണക്കിന് അയ്യപ്പന്‍മാര്‍ എരുമേലിയില്‍ പേട്ടതുള്ളി.
ജനവരി 11 ഞായറാഴ്ച രാവിലെ 11.30ന് പെരിയസ്വാമി കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ സംഘം കൃഷ്ണപരുന്തിനെ കണ്ടതിന് ശേഷമാണ് പേട്ടതുള്ളല്‍ തുടങ്ങിയത്. കൊച്ചമ്പലത്തില്‍ നിന്നും വാവരു പള്ളിയിലെത്തിയപ്പോള്‍ വാവര്‍ പള്ളി ഭരണസമിതി അംഗങ്ങള്‍ ആചാരാനുഷ്ഠാനങ്ങളോട് അയ്യപ്പന്‍മാരെ സ്വീകരിച്ചു. തുടര്‍ന്ന് വലിയമ്പലത്തിലേക്ക് അയ്യപ്പന്‍മാര്‍ നീങ്ങി.
ആകാശത്ത് നക്ഷത്രം കണ്ടതിന് ശേഷം വൈകീട്ട് നാല് മണിയോടെയാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ തുടങ്ങുന്നത്. വിദേശികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പേട്ടതുള്ളല്‍ കാണാനെത്തിയിരുന്നു.












Click it and Unblock the Notifications