വന്ധ്യതാചികിത്സയ്ക്ക് കേരളത്തില്‍ പ്രിയം
തിരുവനന്തപുരം: കേരളത്തില്‍ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ കൂടിവരുന്നതായി കണക്ക്. മലയാളികള്‍ക്കിടയില്‍ വന്ധ്യത കൂടിയതോടെയാണിത്. ഇപ്പോള്‍ വര്‍ഷം തോറും 120 കോടി രൂപയുടേതാണ് വന്ധ്യതാചികിത്സാ വിപണി.
20 വര്‍ഷം മുമ്പ് വിവാഹിതര്‍ക്കിടയില്‍ വന്ധ്യത 10 ശതമാനം മാത്രമായിരുന്നെങ്കില്‍ ഇപ്പോഴത് 20 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിള്‍ വന്ധ്യതാ ചികിത്സയ്ക്ക് രണ്ട് ലക്ഷം വരുമെങ്കില്‍ കേരളത്തില്‍ ഇത് ഒരു ലക്ഷം മാത്രമേയുള്ളൂ. ചെലവുകുറഞ്ഞതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന ദമ്പതികളും കൂടിവരികയാണ്.
കുഞ്ഞുങ്ങളുണ്ടാവാന്‍ സഹായിക്കുന്ന ഐവിഎഫ്, ഐസിഎസ്ഇ തുടങ്ങിയ രീതികള്‍ കേരളത്തില്‍ ചെലവ് കുറഞ്ഞതാണെന്ന് ക്രെഡന്‍സ് എന്ന വന്ധ്യതാ ചികിത്സാകേന്ദ്രത്തിലെ ഡോ. ശാന്തമ്മ മാത്യു പറയുന്നു. മൊത്തം ചികിത്സയുടെ 15 ശതമാനം മുതല്‍ 18 ശതമാനം വരെയേ വിജയമാകുന്നുള്ളൂവെങ്കിലും കുട്ടികളില്ലാത്ത ദമ്പതികള്‍ ചികിത്സ തേടാന്‍ മടിയ്ക്കുന്നില്ല.
വര്‍ഷം തോറും 2,000 ഐവിഎഫ് ചികിത്സകളും അഞ്ച് ലക്ഷത്തോളം ഐസിഎസ്ഇയും കേരളത്തില്‍ നടക്കുന്നുണ്ട്. ചികിത്സയുടെ പേരില്‍ പല കേന്ദ്രങ്ങളിലും തട്ടിപ്പുകളും നടക്കുന്നുണ്ട്.












Click it and Unblock the Notifications