Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താല്‍: സിപിഎം നേതാക്കള്‍ക്ക് നോട്ടീസ്

കോഴിക്കോട്: ഹര്‍ത്താലിനിടയില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ രണ്ട് സിപിഎം നേതാക്കള്‍ക്ക് റവന്യൂ റിക്കവറി നോട്ടീസ്. കോഴിക്കോട് ജില്ലാ കളക്ടറാണ് ജില്ലയിലെ രണ്ട് സിപിഎം നേതാക്കള്‍ക്കെതിരെ റവന്യൂ റിക്കവറിയ്ക്ക് നോട്ടീസയച്ചത്.

സിപിഎം ജില്ലാ സെക്രട്ടറി വി.വി. ദക്ഷിണാമൂര്‍ത്തി, ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ എം. കേളപ്പന്‍ എന്നിവരോട് യഥാക്രമം 3.14 ലക്ഷം രൂപയും 94,116 രൂപയും നല്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2002 ജനവരി ആറിന് ശേഷം നടത്തിയ ഹര്‍ത്താലുകളില്‍ പൊതുമുതല്‍ നശിപ്പിച്ചതിനാണ് നേതാക്കളോട് ഇത്രയും തുക നല്കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ഹര്‍ത്താലുകളില്‍ പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് വ്യക്തികളില്‍ നിന്നോ പാര്‍ട്ടികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഇത് പ്രകാരമാണ് റവന്യൂ റിക്കവറിയ്ക്ക് സിപിഎം നേതാക്കള്‍ക്കെതിരെ നോട്ടീസ് അയയ്ക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹര്‍ത്താലിനോടനുബന്ധിച്ചുള്ള 31 കേസുകളില്‍ നഷ്ടപരിഹാരം നല്കണമെന്നാണ് കേളപ്പനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ദക്ഷിണാമൂര്‍ത്തിയോട് ആറ് കേസുകളില്‍ നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

താമരശ്ശേരി, മുക്കം, കക്കൂര്‍, ബാലുശ്ശേരി, കൊയിലാണ്ടി, ഫറൂഖ്, നല്ലളം, ഏലത്തൂര്‍, പയ്യോളി, നടക്കാവ് എന്നീ പൊലീസ് സ്റേഷനുകളിലാണ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. ജനവരി 20ന് മുമ്പ് നഷ്ടപരിഹാരത്തുക നല്കിയില്ലെങ്കില്‍ നേതാക്കള്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിയ്ക്കുമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇതിനെതിരെ പാര്‍ട്ടി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് ദക്ഷിണാമൂര്‍ത്തി പറഞ്ഞു. ഇക്കാര്യത്തില്‍ ഞങ്ങളോട് ഒരു വിശദീകരണവും കളക്ടര്‍ ചോദിച്ചില്ല. പ്രസ്തുത തീയതികളില്‍ ഞങ്ങള്‍ ഹര്‍ത്താലുകള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യം പോലും കളക്ടര്‍ അന്വേഷിച്ചില്ല.- ദക്ഷിണാമൂര്‍ത്തി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+