ബിഎഡ് കോളെജ്: സൂപ്പി പണം ചോദിച്ചുവെന്ന്
കൊച്ചി: വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി പണം വാങ്ങിയാണ് കൂടുതലായി ബിഎഡ് കോളെജുകള്‍ അനുവദിച്ചതെന്ന് പി.സി. ജോര്‍ജ്ജ് എംഎല്‍എ. മന്ത്രിസഭ അനുവദിച്ച 75 ബിഎഡ് കോളെജുകള്‍ക്ക് പുറമെ 21 കോളെജുകള്‍ കൂടി അനുവദിച്ചതിന് നാലകത്ത് സൂപ്പി പണം വാങ്ങിയിരുന്നുവെന്നും പി.സി. ജോര്‍ജ്ജ് എംഎല്‍എ ആരോപിച്ചു.
ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയ്ക്ക് മലബാര്‍ ഇടവക മെത്രാപ്പൊലീത്ത യുഹനോന്‍ മാര്‍ ഫിലോക്സിനോസ് എഴുതിയ പരാതിക്കത്തും വാര്‍ത്താസമ്മേളനത്തില്‍ പി.സി. ജോര്‍ജ്ജ് കാണിച്ചു.
നേരത്തെ മീനങ്ങാടിയിലുള്ള സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളെജിന് ബിഎഡ് കോളെജ് തുടങ്ങാന്‍ മന്ത്രിസഭ എന്‍ഒസി നല്കിയിരുന്നതാണ്. എന്നാല്‍ കൈക്കൂലിയായി 2.5 ലക്ഷം രൂപ കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഈ കോളെജിന് വിദ്യാഭ്യാസമന്ത്രി ഒഴിവാക്കിയെന്നാണ് മലബാര്‍ ഇടവക മെത്രാപ്പൊലീത്ത യുഹനോന്‍ മാര്‍ ഫിലോക്സിനോസ് കത്തില്‍ പരാതിപ്പെട്ടിരിക്കുന്നത്. കോളെജുകള്‍ അനുവദിയ്ക്കാന്‍ കൈക്കൂലി വാങ്ങിയ മന്ത്രി രാജിവയ്ക്കണം. - പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications