തിരഞ്ഞെടുപ്പ്: തീരുമാനം വാജ്പേയിക്ക് വിടും
ഹൈദരാബാദ്: പൊതു തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ബിജെപി പ്രധാനമന്ത്രി എ. ബി. വാജ്പേയിയെ ചുമതലപ്പെടുത്തിയേക്കും.
തിരഞ്ഞെടുപ്പ് പ്രശ്നം സംബന്ധിച്ച തീരുമാനം എന്‍ഡിഎ ഏകോപന സമിതി നേരത്തെ വാജ്പേയിക്ക് വിട്ടിട്ടുണ്ട്.
ജനവരി 11 ഞായറാഴ്ച തുടങ്ങിയ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ നേരത്തെ തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച തന്റെ അഭിപ്രായം വാജ്പേയി വെളിപ്പെടുത്തിയില്ല.
അതേ സമയം ഫിബ്രവരി മധ്യത്തോടെ നടത്തുന്ന ത്രിരാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയെത്തിയതിന് ശേഷം ലോക്സഭ പിരിച്ചുവിടുമെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ എന്‍ഡിഎ നേതാക്കള്‍ കൊയ്ത്തുകാലമായ ഏപ്രില്‍ 15നും മെയ് 15നും ഇടയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications