രാമകൃഷ്ണ ഹെഗ്ഡെ അന്തരിച്ചു
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ മുന്‍ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ (76) അന്തരിച്ചു. കഴിഞ്ഞ കുറേക്കാലമായി രോഗം ബാധിച്ച് കിടക്കുകയായിരുന്നു.
ജനുവരി 11 ഞായറാഴ്ച രാത്രിയില്‍ അദ്ദേഹത്തിന് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി. തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ ഹെഗ്ഡെ തലച്ചോറിലെ ശസ്ത്രക്രീയയ്ക്ക് വിധേയനായിരുന്നു.
ഭാര്യയും ഒരു മകനും ഒരു മകളുമുണ്ട്.
സോഷ്യലിസ്റായ ഹെഗ്ഡെ ഏറെക്കാലം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായിരുന്നു. കര്‍ണാടകത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയായത് ഹെഗ്ഡെ ആയിരുന്നു. 1983 ലായിരുന്നു അത്. പിന്നീട് 1985 ല്‍ വീണ്ടും അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിയായി. കുറച്ച് കാലം കേന്ദ്ര മന്ത്രിയുമായിരുന്നു.
അഭിഭാഷകനായ ഹെഗ്ഡെ സ്വാതന്ത്യ്ര സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ജയിലിലായിട്ടുണ്ട്. 1942 ല്‍ കിസാന്‍ മൂവ്മെന്റിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലെത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസിലായിരുന്നു. പിന്നീട് കോണ്‍ഗ്രസുമായി തെറ്റി പിരിഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് (1975- 77) ജയിലിലായിരുന്നു.












Click it and Unblock the Notifications