കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുതിരഞ്ഞെടുപ്പ് തീരുമാനം ഇന്ന്

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: ലോക്സഭയിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് നേരത്തേ നടത്തണമോയെന്ന കാര്യം ബി ജെ പി ജനുവരി 12 തിങ്കളാഴ്ച തീരുമാനിയ്ക്കും. ബി ജെ പിയുടെ ദേശീയ പ്രവര്‍ത്തക സമിതി യോഗമായിരിയ്ക്കും ഇത് തീരുമാനിയ്ക്കുക.

ഇന്ത്യയില്‍ ആകെ സാമ്പത്തികമായും രാഷ്ട്രീയമായും അനുകൂല കാലാവസ്ഥ നിലനില്‍ക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പ് നേരത്തേ ആക്കുന്നതിന് ബി ജെ പിയെ പ്രേരിപ്പിയ്ക്കുന്ന കാര്യങ്ങള്‍. തീരുമാനം ദേശീയ പ്രവര്‍ത്ത സമിതി എടുക്കുമെങ്കിലും അവസാന തീരുമാനം പ്രധാനമന്ത്രി വാജ്പേയിയ്ക്ക് വിട്ടേയ്ക്കും.ഹൈദരാബാദില്‍ നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിയ്ക്കും. തുടര്‍ന്ന് അദ്ദേഹം ദില്ലിയിലേയ്ക്ക് പോകും. തിരഞ്ഞെടുപ്പ് സംബന്ധിച്ച അദ്ദേഹത്തിന്റെ അഭിപ്രായം ദില്ലിയില്‍ പ്രകടിപ്പിയ്ക്കുമെന്നാണ് കരുതുന്നത്.

ജനുവരി 11 ഞായറാഴ്ച നടത്തിയ ഒരു പൊതു പ്രസംഗത്തില്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. സംക്രാന്തിയും സംക്രമണവും മാറ്റത്തിന്റെ പുതിയ സന്ദേശങ്ങള്‍ കൊണ്ടുവരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജനുവരി 15നാണ് സംക്രാന്തി. (സൂര്യന്‍ ഉത്തര ദിശയിലേയ്ക്കുള്ള-ഉത്തരായനം- നീക്കം തുടങ്ങുന്ന ദിവസമാണിത്.)

മിഷന്‍ 2004 എന്ന് ബി ജെ പി പേരിട്ടിരിയ്ക്കുന്ന തിരഞ്ഞെടുപ്പ് വിജയ പദ്ധതിയ്ക്ക് യോഗം അന്തിമ രൂപം നല്‍കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X